ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിമാരുടെ പേരില്‍ വ്യാജ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. അമിത് ഷ, നിതേന്‍ ഗഡ്കരി, പുഷ്യൂ ഗോയല്‍ എന്നീ പേരുകളിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് യു.പിയില്‍ വിതരണം ചെയ്തിരിക്കുന്നത്.
എട്വ ജില്ലയിലെ തഖാ ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതായി കാണിച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. അതേസമയം സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ എന്നിവരുടെ പേരിന് സമാനമായ പേരിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡിസംബര്‍ 12 നാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ 2022 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ മൂന്നിനുമിടയില്‍ സ്വീകരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.