കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍.
എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ നിബന്ധന അംഗീകരിച്ചതെന്നും തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്കായാണെന്നും രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ