COVID-19
കൊവിഡ് 19 പ്രതിരോധത്തിന് ഷവോമിയും; ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എന്‍ 95 മാസ്‌കുകള്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 23, 08:05 am
Monday, 23rd March 2020, 1:35 pm

മുംബൈ: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാരിന് സഹായവുമായി ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷവോമി. സര്‍ക്കാരിനും ആശുപത്രികള്‍ക്കും ഒരുലക്ഷം എന്‍95 മാസ്‌കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

കര്‍ണാടക, ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്കാണ് മാസ്‌ക് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മാസ്‌ക് നല്‍കുന്നത്.


എയിംസിലേയും സെന്റ് ജോണ്‍സിലേയും ഡോക്ടര്‍മാര്‍ക്കുള്ള സ്യൂട്ടും വിതരണം ചെയ്യുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയതായും കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതായും കമ്പനി അറിയിച്ചു.

WATCH THIS VIDEO: