കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി
ന്യൂദല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി നല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി.
അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം.
പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ സമിതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് സമിതി തള്ളിയത്. കൂടുതല്‍ ഡാറ്റ ആവശ്യമാണെന്നാണ് സമിതിയുടെ നിലപാട്. ഈ വിവിരങ്ങള്‍ ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സമര്‍പ്പിച്ചാല്‍ മാത്രമേ പൂര്‍ണ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.
കൊവാക്‌സീന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഇന്നലെ ഡി.ജി.സി.ഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.
പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗര്‍ഭിണികളിലെ കുത്തിവെയ്പ്പിനും തത്കാലം അനുമതിയില്ല.
പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്‌സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ഇന്ന് രജിസ്‌ട്രേഷന്‍ തുടങ്ങി.
സെപ്റ്റംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Covaxin doesn’t get permission for complete usage from central committee