വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വി.ബി.എയോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കണമെന്ന് പ്രകാശ് അംബേദ്കറിനോട് കോണ്‍ഗ്രസും എന്‍.സി.പിയും ആവശ്യപ്പെടുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
ബാലസഹേബ് തോറാത്ത് പറഞ്ഞു.
സീറ്റ് വിഭജനത്തെ കുറിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ നടന്ന ആദ്യ യോഗത്തിന് ശേഷമായിരുന്നു തോറാത്തിന്റെ പ്രതികരണം. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 42 സീറ്റും എന്‍.സി.പി 41 സീറ്റും നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ കെവശം ഉണ്ടായിരുന്ന 48 സീറ്റും എന്‍.സി.പിക്ക് 51 സീറ്റും നഷ്ടമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഈ 182 മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം.