Advertisement
Kerala News
15 ലക്ഷം രൂപയുടെ വാഗ്ദാനത്തെക്കുറിച്ചും കള്ളപ്പണത്തേക്കുറിച്ചും മിണ്ടാത്തതെന്ത്?; മോദിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 01, 03:40 pm
Tuesday, 1st January 2019, 9:10 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യം പ്രതീക്ഷിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

“മോദി, മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. രാജ്യത്തെക്കുറിച്ചോ പാര്‍ട്ടിയേക്കുറിച്ചോ അദ്ദേഹം സംസാരിച്ചില്ല.”

15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനത്തെക്കുറിച്ചോ 80 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചോ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്ന പറഞ്ഞ 2 കോടി തൊഴിലവസരത്തെക്കുറിച്ചോ മോദി ഒന്നും പറഞ്ഞില്ല- സുര്‍ജേവാല പറഞ്ഞു.

ALSO READ: ‘നോട്ട് നിരോധനം ‘ഷോക്ക്’ ആയിരുന്നില്ല. ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്’: വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

വാര്‍ത്താ വിതരണ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലിനായിരുന്നു മോദി അഭിമുഖം അനുവദിച്ചത്.

അയോധ്യകേസില്‍ ഒാര്‍ഡിനന്‍സ് കോടതി നടപടികള്‍ക്ക് ശേഷമായിരിക്കുമെന്ന് മോദി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ നടക്കുന്ന കേസ് നടപടികള്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം വൈകുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. വിഷയത്തിലെ തീരുമാനം വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം സുപ്രീം കോടതിയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ ഭൂരിപക്ഷവിധിയ്‌ക്കെതിരെ നിലപാടെടുത്ത് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: