Advertisement
Kerala News
സി.ഐക്ക് ക്ലീന്‍ ചിറ്റ്; സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 25, 03:09 am
Thursday, 25th November 2021, 8:39 am

ആലുവ: മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.

ചൊവ്വാഴ്ച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐക്ക് ക്ലീന്‍ ചിറ്റ് ആയിരുന്നു ഡി.വൈ.എസ്.പി നല്‍കിയിരുന്നത്. പക്ഷെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി കെ. കാര്‍ത്തിക് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ബുധനാഴ്ച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുന്നു.

മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ തുടരുന്നതിനെതിരെ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും മാറ്റുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പിതാവ് ദില്‍ഷാദും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Clean chit to CI; Investigation report says CI Sudhir was not at fault