സഖാക്കളേ, താഴേത്തട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകൂ; പോരാട്ടം തുടരാന്‍ ചന്ദ്രശേഖര്‍ ആസാദ്
national news
സഖാക്കളേ, താഴേത്തട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകൂ; പോരാട്ടം തുടരാന്‍ ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 3:30 pm

ലഖ്‌നൗ: സമൂഹത്തിനായും അധികാര മാറ്റത്തിനായും പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ ഈ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു.

” ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് ബഹുജന്‍ സമാജിന് നന്ദി പറയുന്നു, ” ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘ബഹുജന്‍ ഹിറ്റും ബഹുജന്‍ സുഖായും നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണം. ഇതിനായി താഴെത്തട്ടില്‍ നിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്.

എല്ലാ സഖാക്കളോടും താഴേത്തട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സമൂഹത്തിനായും അധികാര മാറ്റത്തിനായും ഈ പോരാട്ടം ഞങ്ങള്‍ തുടരും, നന്ദി ജയ് ഭീം.’ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.


ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലെ ദളിതര്‍ക്കിടയില്‍ ഭീം ആര്‍മി വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

 

Content Highlights: Chandra SekharAzad after election