ഒടുവില്‍ വഴങ്ങി കേന്ദ്രം; അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട അഖില്‍ ഖുറേഷി രാജസ്ഥാന്‍ ചീഫ് ജസ്റ്റിസാകും
national news
ഒടുവില്‍ വഴങ്ങി കേന്ദ്രം; അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട അഖില്‍ ഖുറേഷി രാജസ്ഥാന്‍ ചീഫ് ജസ്റ്റിസാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th October 2021, 9:28 pm

ന്യൂദല്‍ഹി: ജസ്റ്റിസ് അഖില്‍ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നിലവില്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഖുറേഷി.

സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് അഖില്‍ ഖുറേഷിയാണ്. ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു.

സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും സുപ്രീംകോടതിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തതും വിവാദമായിരുന്നു. അഖിലിനു പുറമെ മറ്റ് 12 പേരെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിര്‍ദേശിച്ചതും കേന്ദ്രം അംഗീകരിച്ചു.

1983 ല്‍ അഭിഭാഷകനായി ഗുജറാത്തിലാണ് ഖുറേഷി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2004 ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി.

2018 ല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Centre Notifies Appointment Of Justice Akil Kureshi As The Chief Justice Of Rajasthan High Court