കോട്ടയം: സി.ബി.എസ്.ഇ കണക്ക് പരീക്ഷയ്ക്ക് നല്‍കിയത് 2016 ലെ ചോദ്യപേപ്പറെന്ന് പരാതി. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് 2016 ലെ ചോദ്യപേപ്പര്‍ ലഭിച്ചത്.
സ്‌കൂള്‍ അധികൃതര്‍ സി.ബി.എസ്.ഇയ്ക്ക് പരാതി നല്‍കിയിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല. കോട്ടയം നവോദയ സെന്ററില്‍ പരീക്ഷയെഴുതിയ അമീയ സലീമിനാണ് പഴയ ചോദ്യപേപ്പര്‍ ലഭിച്ചത്.
Also Read: സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയ കേസില്‍ എ.ബി.വി.പി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍
അതേസമയം സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തി. സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതായി അറിയിച്ചുകൊണ്ട് മാര്‍ച്ച് 17 ന് തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയത്. 10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷ ഏപ്രില്‍ 25 ന് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Watch This Video:
;