വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിലും ദർശനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചിത്രത്തിൽ ബേസിലിൻ്റെ കഥാപാത്രമായ രാജേഷിൻ്റെ ചേച്ചിയായ രാജി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചത് ശീതൾ സക്കറിയയാണ്. ഇപ്പോൾ നടൻ ബേസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ശീതൾ.
ബേസിൽ ഭയങ്കര ഫൺ ആണെന്നും അത് ആക്ടിങ്ങിൽ മാത്രമല്ലെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ശീതൾ പറയുന്നു. സെറ്റിൽ എല്ലായിടത്തും ഓടി നടക്കുമെന്നും മൊത്തത്തിൽ പോസിറ്റീല് വൈബായിരിക്കും എന്നും ശീതൾ പറയുന്നു. താൻ വർക്ക് ചെയ്തിരുന്ന സമയത്ത് ഒരു തരത്തിലുമുള്ള പ്രഷറും തനിക്കുണ്ടായിരുന്നില്ലെന്നും ശീതൾ പറയുന്നു.
ബേസിൽ ചെയ്യുന്ന വർക്ക് കണ്ട് തൻ്റെ കണ്ണ് തള്ളിപ്പോകുമായിരുന്നെന്നും ഓരോ സീനിലും നാച്വുറൽ ആയിട്ടാണ് ബേസിൽ അഭിനയിക്കുന്നതെന്നും ശീതൾ കൂട്ടിച്ചേർത്തു.
നോ ക്യാപ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശീതൾ.
‘ബേസിലേട്ടൻ ഭയങ്കര ഫൺ ആണ്. അത് ആക്ടിങ്ങിലായാലും അല്ലെങ്കിലും അങ്ങനെത്തന്നെയാണ്. അത് എല്ലാവർക്കും ഇൻ്റർവ്യൂസ് ഒക്കെ കണ്ടിട്ട് അറിയാവുന്ന കാര്യമാണ്. സെറ്റിലും അങ്ങനെത്തന്നെയാണ്. സെറ്റിൽ എല്ലായിടത്തും ഓടി നടക്കും. പോസിറ്റീവ് വൈബ് ആയിരിക്കും മൊത്തത്തിൽ.
ഒരു തരത്തിലും ഉള്ള പ്രഷറും ഞാൻ ഉണ്ടായിരുന്ന സമയത്ത് എനിക്ക് ഫീൽ ചെയ്തിട്ടില്ല. അതുപോലെ ബേസിലേട്ടൻ ചെയ്യുന്ന വർക്ക് കണ്ട് കണ്ണ് തള്ളി പോകും. പലപ്പോഴും ഓരോ സീനുകൾ ചെയ്യുന്ന കണ്ടിട്ട് എനിക്ക് തോന്നിയിട്ടുണ്ട് എന്ത് രസമായിട്ടും നാച്ചുറൽ ആയിട്ടും ചെയ്യുന്നതെന്ന്,’ ശീതൾ പറയുന്നു.
Content Highlight: He was so much fun on the set says Actress Sheethal