സി.ബി.എസ്.ഇ പൊതുപരീക്ഷകള്‍ ഇത്തവണ നേരത്തെ ആരംഭിക്കും
C.B.S.E
സി.ബി.എസ്.ഇ പൊതുപരീക്ഷകള്‍ ഇത്തവണ നേരത്തെ ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 8:10 pm

ന്യൂദല്‍ഹി: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സി.ബി.എസ്.ഇ പ്ലസ്2, പത്താംതര പൊതുപരീക്ഷകള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. അനുബന്ധ വിഷയങ്ങളായ വൊക്കേഷണല്‍, കോര്‍ വിഷയങ്ങളിലുള്ള പരീക്ഷ ഫെബ്രുവരി പകുതിയൊടെ ആരംഭിക്കുമെന്ന് സിബി.എസ്.സി അറിയിച്ചു.

സി.ബി.എസ്.ഇ.പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള ബിരുദകോഴ്‌സിനുള്ള പ്രവേശനം ആരംഭിക്കാവൂയെന്ന ജൂലൈ 11ലെ ഡല്‍ഹി കോടതിയുടെ വിധിയെ തുര്‍ന്നാണ് പരീക്ഷ നേരത്തെയാക്കാന്‍ തീരുമാനിച്ചത്.

ALSO READ:ആധാര്‍: ചരിത്രമാകുന്ന വിയോജന വിധിന്യായം

പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് 40ഉം പത്താംതര വിദ്യാര്‍ഥികള്‍ക്ക് 15 ഉം തൊഴിലധിഷ്ടിത വിഷയങ്ങള്‍ പഠിക്കാനുണ്ട്. ഇതില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഗ്രാഫിക്‌സ് ഓഫീസ് കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ പുറകിലായതിനാല്‍ ഇവയുടെ പരീക്ഷയാകും ഫെബ്രുവരിയില്‍ നടത്തുക. എഴുത്ത് പരീക്ഷയും പ്രാക്ടീക്കല്‍ പരീക്ഷയും ഫെബ്രുവരിയില്‍ തന്നെ നടക്കും.എതെല്ലാം പരീക്ഷകളാണ് ഫെബ്രുവരിയില്‍ നടത്തേണ്ടത് എന്നതില്‍ അടുത്തയാഴ്ച്ച സി.ബി.എസ്.ഇ. ബോര്‍ഡ് ഔദ്യോഗിക പ്രഖ്യാപിക്കും.

നിലവില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന പരീക്ഷകള്‍ ഏപ്രിലോടെ അവസാനിക്കുകയും മെയില്‍ റിസള്‍ട്ട് വരുകയുമാണ് ചെയ്യുന്നത്. ഇത് കുട്ടികളുടെ തുടര്‍ പഠനത്തിന് പ്രതികൂലമായ സാഹതര്യത്തിലാണ് സി.ബി.എസ്.സിയുടെ നയം മാറ്റം.

WATCH THIS VIDEO