Advertisement
Entertainment
'യൂ ബിലീവ് ഡെവിള്‍? ഐ ആം ദ ഡെവിള്‍' കാത്തിരുന്ന ധനുഷ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി.
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 06, 12:27 pm
Saturday, 6th January 2024, 5:57 pm

2024 ലെ ആദ്യ റിലീസുകളിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ക്യാപ്റ്റന്‍ മില്ലര്‍. റോക്കി, സാനി കായിധം എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ടൈറ്റിലിലെ ക്യാപ്റ്റന്‍ മില്ലര്‍ എല്‍.ടി.ടി.ഇ നേതാവ് ക്യാപ്റ്റന്‍ മില്ലര്‍ അല്ല എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതീക്ഷകള്‍ ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബ്രിട്ടീഷ് ക്രൂരതക്കെതിരെ പോരാടുന്ന വിപ്ലവനായകനായിട്ടാണ് ധനുഷ് എത്തുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. പ്രിയങ്ക അരുള്‍ മോഹന്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, നാസര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അരുണ്‍ ത്യാഗരാജന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
പോയ വര്‍ഷം ധനുഷിന്റേതായി പുറത്തിറങ്ങിയ ‘വാത്തി’ മികച്ച അഭിപ്രായം നേടിയിരുന്നു. ക്യാപ്റ്റന്‍ മില്ലറിലെ ധനുഷിന്റെ ലുക്കുകള്‍ ചര്‍ച്ചാവിഷയമായിരുന്നു.

ജി.വി.പ്രകാശ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രനാണ്. സംഘട്ടനം ദിലീപ് സുബ്ബരായന്‍, സംഭാഷണം മദന്‍ കാര്‍ക്കി, സൗണ്ട് മിക്‌സിങ് രാജാകൃഷ്ണന്‍ എന്നിവരാണ്. ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയെറ്ററുകളിലെത്തും.

Content Highlight: Captain Miller Trailer released