Kerala News
കൊന്നിട്ടും തീരാത്ത പക; അഭിമന്യൂവിന്റെ പേരില്‍ പുറത്തിറക്കിയ പാലേമാട് കോളേജ് മാഗസിന്‍ കാമ്പസ് ഫ്രണ്ടുകാര്‍ നടുറോഡില്‍ കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 31, 10:05 am
Tuesday, 31st July 2018, 3:35 pm

മലപ്പുറം: മലപ്പുറം പാലേമാട് കോളേജില്‍ “അഭിമന്യൂ” എന്ന പേരില്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചു.

പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് പുറത്തിറക്കിയ മാഗസിനാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. കാമ്പസ് ഫ്രണ്ടിന്റെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

അഭിമന്യൂ എന്ന പേര് തന്നെ അവര്‍ക്ക് ഭയമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നുമാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ച കൊലപാതകങ്ങളിലൊന്നായിരുന്നു മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റേത്. കേസില്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന നേതാക്കളടക്കം നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Also Read പുലിത്തോലണിഞ്ഞ് ശംഖൂതി ശിവനായി തേജ് പ്രതാപ് യാദവ്; ശിവവേഷത്തില്‍ ഷൂ ധരിച്ച് കാറില്‍ കയറുന്ന വീഡിയോ വൈറലാകുന്നു