ഡാന്‍സിനിടയില്‍ കാല് തെറ്റി അക്ഷയ്, കൈ കൊണ്ട് തടഞ്ഞ് മൃണാള്‍; വീഡിയോ ഷെയര്‍ ചെയ്ത് പൃഥ്വിരാജ്
Film News
ഡാന്‍സിനിടയില്‍ കാല് തെറ്റി അക്ഷയ്, കൈ കൊണ്ട് തടഞ്ഞ് മൃണാള്‍; വീഡിയോ ഷെയര്‍ ചെയ്ത് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 9:01 pm

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സെല്‍ഫി റിലീസിനൊരുങ്ങുകയാണ്. അക്ഷയ് കുമാര്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ് ആകുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് ഇമ്രാന്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വന്നിരുന്നു. കുടിയാനി തേരി എന്ന പാട്ടില്‍ അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് താരം മൃണാള്‍ താക്കൂറും എത്തിയിരുന്നു. ഈ പാട്ടിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്ത് വന്നിരിക്കുകയാണ്. ഷൂട്ടിനിടിയിലുള്ള റിഹേഴ്‌സലും രസകരമായ നിമിഷങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഡാന്‍സിനിടയില്‍ കാല് തെറ്റി വീഴാനായുന്ന അക്ഷയ് കുമാറിനേയും അദ്ദേഹത്തെ താങ്ങാന്‍ ശ്രമിക്കുന്ന മൃണാളിനെയും കാണാം. പൃഥ്വിരാജും പാട്ടിന്റെ ബി.ടി.എസ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സെല്‍ഫിയുടെ നിര്‍മാണ പങ്കാളിയാണ്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് മലയാളം ചലച്ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.

ഫെബ്രുവരി 24നാണ് സെല്‍ഫി തിയേറ്ററുകളിലെത്തുക. ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഭൂമി പഡ്നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുഡ് ന്യൂസ്, ജഗ്ജഗ്ഗ് ജിയോ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് മേത്തയാണ് സെല്‍ഫി സംവിധാനം ചെയ്യുന്നത്.

Content Highlight: bts video of kudiyani theri song from selfie movie