കര്‍ണാടകയിലേത് നാണംകെട്ട കുതിരക്കച്ചവടം: സീതാറാം യെച്ചൂരി
Karnataka crisis
കര്‍ണാടകയിലേത് നാണംകെട്ട കുതിരക്കച്ചവടം: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 1:20 pm

ന്യൂദല്‍ഹി: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണം ബി.ജെ.പിയുടെ നാണംകെട്ട കുതിരക്കച്ചവടം മൂലമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി അധികാരദുര്‍വിനിയോഗം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയുടെ നാണംകെട്ട കുതിരക്കച്ചവടത്തിന്റേയും അധികാരദുര്‍വിനിയോഗത്തിന്റേയും ഫലമായാണ് കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ വീണത്. ഈ സര്‍ക്കാരിന്റെ രൂപീകരണം മുതല്‍ ബി.ജെ.പി അതിന് ശ്രമിക്കുന്നുണ്ട്. അസന്മാര്‍ഗികതയുടേയും പണാധിപത്യത്തിന്റേയും തുറന്ന ഉദാഹരണമാണിത്.’ യെച്ചൂരി പറഞ്ഞു.

16 വിമത എം.എല്‍.എമാര്‍ നിയമസഭാംഗത്വം രാജിവെച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് അവര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതും.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.

WATCH THIS VIDEO: