Sabarimala women entry
ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ ബി.ജെ.പി തടയില്ല: എം.ടി. രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 09, 11:18 am
Tuesday, 9th October 2018, 4:48 pm

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ ബി.ജെ.പി തടയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. എന്നാല്‍ ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പമ്പയിലെ നിലവിലെ അവസ്ഥ വിശ്വാസികള്‍ക്കു സൗകര്യമായി ദര്‍ശനം നടത്തിവരാവുന്ന രീതിയിലല്ല.

ALSO READ: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വാ തുറക്കാതെ സുഷമ സ്വരാജ്

കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സു വഴി ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമല്ലെന്നും എം.ടി. രമേഷ് പറഞ്ഞു.

അതേസമയം എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ കാല്‍നടയാത്ര നാളെ ആരംഭിക്കും.

WATCH THIS VIDEO: