കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കി
national news
കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 7:12 pm

ബംഗളൂരു: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്.

ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.

ഇനിമുതല്‍ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.

കര്‍ണാടക ഗോവധ നിരോധന- ഗോ സംരക്ഷണ ബില്‍- 2020 ആണ് പാസാക്കിയത്. പശുക്കടത്ത്, പശുക്കള്‍ക്കെതിരായ ആക്രമണം പശുക്കളെ കൊല്ലുന്നത് എന്നിവ നിയമ പരിധിയില്‍ വരുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപരിസഭകളില്‍ കൂടി നിയമം പാസാക്കേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP government in Karanataka passed Anti cow slaughter bill