Advertisement
Entertainment news
ചിരിക്കണോ, പേടിക്കണോ; ബൂല്‍ ബുലയ്യ 2 നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിങ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 19, 02:50 am
Sunday, 19th June 2022, 8:20 am

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ആര്യന്‍ ഖാന്‍ ചിത്രം
ബൂല്‍ ബലയ്യ 2 നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തില്‍ കിയാര അദ്വാനിയായിരുന്നു നായിക. ചിത്രത്തില്‍ തബു, രാജ്പാല്‍ യാദവ്, പരേഷ്, അഗദ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആകാശ് കൗശിക് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.

മെയ് 20ന് തിയേറ്ററുകളിലെത്തിയ ചിത്രം വമ്പന്‍ റിലീസുകളെയല്ലാം പിന്തള്ളി വന്‍ വിജയമായിരുന്നു നേടിയത്.
കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി 2007 ല്‍ പുറത്ത് വന്ന ബൂല്‍ ബുലയ്യയുടെ രണ്ടാം ഭാഗമാണ് 2022 ല്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്. ആദ്യഭാഗത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ക്ക് പകരം യഥാക്രമം അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, ഷിനെ അഹൂജ എന്നിവരാണെത്തിയത്.

പ്രിയദര്‍ശനായിരുന്നു ചിത്രം ഹിന്ദിയിലേക്ക് അന്ന് റീമേക്ക് ചെയ്തത്. ബൂല്‍ ബലയ്യ 2വിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Content Highlight :  Bhool Bhulaiyaa 2 started streaming on Netflix