പൂനെ: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ദല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. റെയ്ഡ് നടത്തിയ കാര്യം പൊലീസ് തന്നെ സ്ഥീകരിച്ചിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ടെന്നും അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ശിവരാജ് പവാര്‍ പറഞ്ഞു.
” എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ നോയിഡയിലെ വസതിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. പൂനെയിലെ വിശ്വംബര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ലാപ്‌ടോപ്പും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്”- എന്നാണ് പൊലീസ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീമാ കൊറെഗാവ് കേസില്‍ ഭര്‍ത്താവ് ഹാനി ബാബുവിനു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പോലിസ് സെര്‍ച്ച് വാറണ്ടൊന്നുമില്ലാതെ വീട്ടില്‍ കയറി പരിശോധന നടത്തിയതെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ഹാനി ബാബുവിന്റെ ഭാര്യയുമായ ജെനി റൊവീന ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചിരുന്നു.