ലക്ഷ്മണന്‍ കാണിയുടെ കഥയുമായി ഭാരത സര്‍ക്കസ്; ട്രെയ്‌ലറിന് മികച്ച സ്വീകാര്യത
Entertainment news
ലക്ഷ്മണന്‍ കാണിയുടെ കഥയുമായി ഭാരത സര്‍ക്കസ്; ട്രെയ്‌ലറിന് മികച്ച സ്വീകാര്യത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 12:51 pm

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഡിസംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്.

പോലീസ് സ്റ്റേഷനിലേക്ക് എന്ത് പരാതിയുമായിട്ടാണ് ലക്ഷ്മണന്‍ കാണി എന്ന ആദിവാസി എത്തുന്നത്, നിയമ സംവിധാനം എങ്ങിനെയാണ് അയാളോട് പെരുമാറുന്നത് ഈ ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെച്ച് കൊണ്ട് ആകാംഷ നിറയ്ക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്. പുറത്തിറങ്ങിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മിച്ചത്. ഡിസംബര്‍ 9ന് തീയേറ്ററില്‍ എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

ചിത്രത്തിലെ നേരത്തെ തന്നെ പുറത്തിറക്കിയ പി.എന്‍.ആര്‍ കുറുപ്പിന്റെ കവിത പുലയാടി മക്കള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കവിതയുടെ റീമിക്‌സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം തന്നെ 10 ലക്ഷത്തോളം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ. മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പി.ആര്‍.ഒ- എ.എസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പി.ആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിംഗ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

content highlight: bharatha circus movie trailer response