ലോകമെമ്പാടും ആരാധകരുള്ള അത്‌ലറ്റാണ് ഉസൈന്‍ ബോള്‍ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല.
തന്റെ ആരാധകര്‍ക്കായി വിഡിയോകളും ഉസൈന്‍ ബോള്‍ട്ട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബി.ജി.എം ഉപയോഗിച്ച് ഒരു മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട്.
ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയിലെ ബി.ജി.എം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന അടികൂറിപ്പോടെയാണ് ഉസൈന്‍ ബോള്‍ട് വീഡിയോ പങ്കുവെച്ചത്.
ഒരു മത്സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുന്ന വീഡിയോയും ചേര്‍ത്ത് വെച്ച് കല്‍ക്കിയിലെ ബി.ജി.എം ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ജേക്‌സ് ബിജോയ് ആയിരുന്നു കല്‍ക്കിയുടെ സംഗീത സംവിധാനം. ഉസൈന്‍ ബോള്‍ട്ട് തന്റെ ബി.ജി.എം ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയതിന്റെ സന്തോഷം ജേക്‌സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Life Is A Journey. Believe in Yourself ⚡️🙏🏿 pic.twitter.com/ZuodKsEKu1
— Usain St. Leo Bolt (@usainbolt) January 21, 2021
പ്രവീണ്‍ പ്രഭാറാം ആയിരുന്നു കല്‍ക്കി സംവിധാനം ചെയ്തത്. സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BGM in Malayalam Cinema in Usain Bolt’s Motivation Video; Music director sharing happiness