ക്യൂ ആര്‍ കോഡ് സ്‌കാനിങ് ഒഴിവാക്കി ബെവ്‌കോ; ഇനി മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത് ഇവ
Kerala News
ക്യൂ ആര്‍ കോഡ് സ്‌കാനിങ് ഒഴിവാക്കി ബെവ്‌കോ; ഇനി മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത് ഇവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 1:31 pm

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ ഉപയോഗിച്ചുള്ള മദ്യ വിതരണത്തില്‍ മാറ്റങ്ങള്‍ വരുത്തി ബെവ്‌കോ. ബെവ് ക്യൂ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നതുകൊണ്ടാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനമാണ് ബെവ്‌കോ നിര്‍ത്തിവെച്ചരിക്കുന്നത്. ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ഷോപ്പുകള്‍ക്ക് കൈമാറി.

ബെവ്ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടോക്കണ്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മദ്യ ശാലകള്‍ക്ക് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക