കൊല്‍ക്കത്ത: 2016 നാരദ സ്റ്റിങ് ഓപറേഷന്‍ കേസില്‍ ബംഗാളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ സിബി.ഐ അറസ്റ്റ് ചെയ്തു. ബര്‍ദ്വാന്‍ പൊലീസ് സുപ്രണ്ടായിരുന്ന എസ്.എം.എച്ച് മിര്‍സയെയാണ് അറസ്റ്റ് ചെയ്തത്. നാരാദാ ന്യൂസ് പുറത്തു വിട്ട വീഡിയോയിലില്‍ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി പണം വാങ്ങാന്‍ എത്തിയതായി മിര്‍സയെ കണ്ടിരുന്നു.
തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ 2016ലാണ് നാരദ പുറത്തു വിട്ടിരുന്നത്. 2014ല്‍ ചിത്രീകരിച്ച വീഡിയോ ആയിരുന്നെങ്കിലും 2016ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നാരദ ഇത് പുറത്തു വിട്ടിരുന്നത്. കേസില്‍ 2017ലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏഴ് എം.പിമാരും നാല് മന്ത്രിമാരും ഒരു എം.എല്‍.എയും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനുമാണ് വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നത്. എം.പിയായിരുന്ന സുല്‍ത്താന്‍ അഹമ്മദ് മരണപ്പെട്ടിരുന്നു. മറ്റൊരു എം.പിയായ മുകുള്‍ റോയിയും മന്ത്രിയായിരുന്ന സോവന്‍ ചാറ്റര്‍ജിയും ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട തൃണമൂലിന്റെ ലോക്സഭാ എം.പിമാരായ സൗഗത റായ്, കാകോളി ഘോഷ് ദസ്തിദര്‍, പ്രസുണ്‍ ബാനര്‍ജി, മുന്‍ എം.പിയായ സുവേന്ദു അധികാരി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഗസ്റ്റില്‍ സി.ബി.ഐ സ്പീക്കര്‍ ഓം ബിര്‍ളയില്‍ നിന്ന് അനുമതി തേടിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ