പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അണികള്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്.
ജനവിധി എന്തായാലും പ്രഖ്യാപന ദിവസം സംയമനം പാലിക്കണമെന്നാണ് തേജസ്വി അണികളോട് പറഞ്ഞത്.
നവംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും നിങ്ങള്‍ പൂര്‍ണ്ണസംയമനം പാലിക്കണം, മാന്യമായി തന്നെ പെരുമാറണം. നിറങ്ങള്‍, പടക്കം, വെടിക്കെട്ട് എന്നിവ ഉപയോഗിക്കരുത്- തേജസ്വി പറഞ്ഞു.
എ.ബി.പി എക്സിറ്റ് പോളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 ഉം മഹാസഖ്യത്തിന് 108-131 ഉം സീറ്റാണ് പ്രവചനം.
അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക