[]ലണ്ടന്‍: ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂനിച്ച് ഫിഫയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ചൈനീസ് ക്ലബ്ബ് ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെയെ ആണ് ജര്‍മ്മന്‍ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്.
എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബയേണ്‍ ചൈനീസ് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓസ്‌കാര്‍ പുരസ്‌കാര പട്ടികയിലുള്ള സൂപ്പര്‍ താരം ഫ്രാങ്ക് റിബറിയാണ് ബയേണിനായി അക്കൗണ്ട് തുറന്നത്.
നാല്‍പ്പതാം മിനിട്ടിലായിരുന്നു റിബറിയുടെ ഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കേ മരിയോ മാന്‍സുക്കി ലീഡ് രണ്ടാക്കി ഉയര്‍ത്തി. തിയാഗോ അലക്‌സാണ്ട്രയുടെ അളന്നു മുറിച്ച ക്രോസ് മാന്‍സുക്കി ചൈനീസ് ടീമിന്റെ വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബയേണ്‍ മൂന്നാം ഗോളും നേടി. ഇത്തവണ മരിയോ ഗോട്‌സെയുടെ ഊഴമായിരുന്നു. ജര്‍മ്മന്‍ ചാമ്പ്യന്‍മാരെന്ന നിലയില്‍ ബയേണിന് നേരിട്ട് സെമിപ്രവേശനം ലഭിക്കുകയായിരുന്നു.
മറ്റൊരു സെമിയില്‍ സൗത്ത് അമേരിക്കന്‍ ക്ലബ്ബായ അത്‌ലറ്റികേ മിനാരിയോ, മൊറോക്കന്‍ ക്ലബ്ബായ രാജാ കാസാബ്ലാക്കായെ ബുധനാഴ്ച നേരിടും. ഇതിലെ വിജയികളുമായി വരുന്ന ശനിയാഴ്ചയാണ് ബയേണിന്റെ ഫൈനല്‍