ന്യൂദല്‍ഹി: പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചല്ലെന്ന് സുപ്രീംകോടതി.
ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പടക്കങ്ങള്‍ നിരോധിച്ചത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചല്ലെന്നും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നുമാണ് സുപ്രീകോടതി പറഞ്ഞത്.
വ്യാജ പച്ച പടക്കങ്ങള്‍ വില്‍ക്കുന്ന പടക്ക നിര്‍മ്മാതാക്കളെയും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യാജ പടക്കങ്ങള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.
” ആസ്വാദനത്തിന്റെ മറവില്‍ നിങ്ങള്‍ക്ക് (പടക്കനിര്‍മ്മാതാക്കള്‍ക്ക്) പൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഒരു പ്രത്യേക സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി ഞങ്ങള്‍ ഇവിടെയുണ്ട് എന്ന ശക്തമായ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” കോടതി പറഞ്ഞു.
എല്ലാ പടക്കങ്ങളും നിരോധിച്ചിട്ടില്ലെന്നും പൊതുതാല്‍പ്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി പറഞ്ഞു. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടിയാണ് പടക്കങ്ങള്‍ നിരോധിച്ചതെന്ന് പ്രവചിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.