Advertisement
Sports News
പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്, രോഹിത് തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍; തുറന്ന് പറഞ്ഞ് ബി.സി.സി.ഐ വൈസ്‌ പ്രസിഡണ്ട് രാജീവ് ശുക്ല
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Tuesday, 14th January 2025, 2:19 pm

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര തോല്‍വിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മോശം ഫോമും ക്യാപ്റ്റന്‍സിയുമാണ് രോഹിത്തിന് വിനയായത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ച് വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിലും പ്ലെയിങ് ഇലവനില്‍ നിന്ന് രോഹിത് മാറിനിന്നിരുന്നു.

രോഹിത്തിന്റെ കീഴില്‍ ഇന്ത്യ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീമിനെ തെരഞ്ഞടുക്കുന്നതില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ മികച്ച ആശയവിനിമയമില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാത്രമല്ല രോഹിത് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറി നില്‍ക്കുമെന്നും അടുത്തിടെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കറിലെ തോല്‍വിയും ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്ന ചര്‍കളേയും പര്യവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡണ്ട് രാജീവ് ശുക്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഇത്തരം കാര്യങ്ങള്‍ വ്യാജവാര്‍ത്തകളാണെന്നും ബോര്‍ഡ് അംഗങ്ങളും ക്യാപ്റ്റനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും രോഹിത് ക്യാപ്റ്റനായി തുടരുമെന്നുമാണ് ശുക്ല പറഞ്ഞത്.

രാജീവ് ശുക്ല പറഞ്ഞത്

‘പ്രചരിക്കുന്ന കഥകള്‍ തെറ്റാണ്, ക്യാപ്റ്റനും പരിശീലകനും തമ്മില്‍ പ്രശ്‌നങ്ങളില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകനും തമ്മില്‍ എല്ലാം നല്ല രീതിയിലാണ്. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഫേക് ന്യൂസുകളാണ് എല്ലാം. രോഹിത് ശര്‍മ തന്നെയാണ് ക്യാപ്റ്റന്‍, തന്റെ പിന്‍ഗാമിയെ കുറിച്ചും നായകനെ കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല.

പരാജയങ്ങളും വിജയവും ഗെയിമിന്റെ ഭാഗമാണ്, ഇത്തരം ഘട്ടങ്ങള്‍ പുതിയതല്ല. അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്ന് സ്വയം മാറിനിന്നതാണ്. അവലോകന യോഗങ്ങളെല്ലാം പൂര്‍ത്തിയായി, മുന്നോട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു,’ രാജീവ് ശുക്ല പറഞ്ഞു.

Content Highlight: B.C.C.I President Rajeev Shukla Talking About Rohit Sharma And Gautham Gambhir