സ്വയംഭരണകോളേജുകള്‍: ആരുടെ സ്വയംഭരണം? ആരുടെ സ്വാതന്ത്ര്യം? (വിശദ റിപ്പോര്‍ട്ട്)
Daily News
സ്വയംഭരണകോളേജുകള്‍: ആരുടെ സ്വയംഭരണം? ആരുടെ സ്വാതന്ത്ര്യം? (വിശദ റിപ്പോര്‍ട്ട്)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2015, 7:21 pm

നമ്മള്‍ നാണവും മാനവും ആത്മാഭിമാനവുമില്ലാത്ത ജനതയായി പരിണമിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ ഇങ്ങനെ ഹുങ്കോടെ അലറുന്ന വിദ്യാഭ്യാസമുതലാളിമാരും വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും ഒരു പോറലുമേല്‍ക്കാതെ നമ്മുടെ നാട്ടില്‍ ഞെളിഞ്ഞു വിലസുന്നത്. ഇനിയും നമ്മള്‍ ഇങ്ങനെ ഒരടിമ ജനതയായി നാവടക്കി വാലുചുരുട്ടി ഓശാനിച്ചു നില്‍ക്കണോ? നോക്കൂ, നമുക്ക് നഷ്ടപ്പെടാനെന്തുണ്ട്, ഈ വീര്‍പ്പിച്ചു പെരുക്കിയ അടിമബോധമല്ലാതെ? ഈ ആമുഖത്തില്‍ ഉന്നത വിദ്യാഭ്യാസത്തെ പറ്റി അധികമൊന്നും പറയുന്നില്ല. കാരണം നമ്മുടെ അടിമബോധത്തെ ആഭിസംബോധന ചെയ്യാതെ നമുക്ക് ഇനിയൊരു ആമുഖമില്ല.

autonomous-college2

shafeek

| റിപ്പോര്‍ട്ട് : ഷഫീക്ക് സുബൈദ ഹക്കീം |

കണ്ണും കാതും നാവും ഉള്ളതുകൊണ്ടായില്ല…

“അവരെന്റെ ഭൂതകാലത്തെ
വന്ധ്യവാഗ്ദാനങ്ങളില്‍ കുറ്റിയടിച്ചു കെട്ടി.
അവരെന്റെ കുപ്പായം
കുത്തിത്തയ്ച്ചു വികൃതമാക്കി.
എന്റെ വേദനയുടെ ഉള്‍ നാമ്പിലൂടെ
ഒരു മോഹഗന്ധം പോലെ
പ്രതിരോധിക്കാത്തവരുടെ
മൗനം ഒഴുകിയൊലിച്ചു.
അവര്‍ ബൈബിള്‍ കണ്ടു പിടിച്ചു.
ചങ്ങലകള്‍ കണ്ടുപിടിച്ചു.
എന്റെ ഓരോരോ കോശത്തിലും
വിധേയത്വം കുത്തിവെയ്ക്കാന്‍
അവര്‍ ആയിരം വഴികള്‍ കണ്ടുപിടിച്ചു.
പക്ഷേ ഞാന്‍ സത്യം കണ്ടുപിടിച്ചു.””

-റെനേദെ പെസ്‌ത്രേ

പണ്ട് നമ്മുടെ പൂര്‍വ്വികര്‍ സമരം ചെയ്തിരുന്നു. അവരുടെ സമരമത്രയും ജീവിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. പ്രകൃതിയോടായിരുന്നു അവര്‍ക്ക് ആദ്യം പടപൊരുതാനുണ്ടായിരുന്നത്. പ്രകൃതി പ്രതിഭാസങ്ങളോട് മല്ലിട്ട് അവര്‍ കൃഷിരീതി സ്വന്തമാക്കി. കൃഷിയായിരുന്നു മനുഷ്യനെ ആധുനിക മനുഷ്യനാക്കിയത്. ആരാണ് മനുഷ്യന്‍? എന്നതിന് “ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീവി” എന്ന് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ഉദ്‌ഘോഷിച്ചത് വെറുതെയല്ല. വാസ്തവത്തില്‍ പ്രകൃതിയോടുള്ള അവന്റെ പോരാട്ടങ്ങളാണ് പ്രകൃതിയെ കുറിച്ചുള്ള അറിവ് മനുഷ്യന് നല്‍കിയത്. അങ്ങനെയെങ്കില്‍ മനുഷ്യന്റെ കൂട്ടായ സമരത്തിന്റെ/അദ്ധ്വാനത്തിന്റെ ഫലമല്ലേ ഇന്നോളം കുന്നുകൂടിയ അറിവ്?

ഇക്കഴിഞ്ഞകാലമത്രയും നമ്മള്‍ പഠിച്ചത് ആപ്പിള്‍ തലയില്‍ വീണതുകൊണ്ടാണ് ന്യൂട്ടന് ഗുരുത്വാകര്‍ഷണ സിദ്ധാന്തം വശമായത് എന്നാണ്. ആപ്പിള്‍ വീണില്ലായിരുന്നില്ലെങ്കില്‍ ഗുരുത്വാകര്‍ഷണം മനസിലാവില്ലായിരുന്നുവെന്നാണല്ലോ ഇതിന്റെ മറ്റൊരു വശം. അതങ്ങനെയാണോ? ന്യൂട്ടന് ഗുരുത്വാകര്‍ഷണത്തെ പറ്റി ചിന്തിക്കാന്‍ കഴിയും വരെ അന്നത്തെ ശാസ്ത്ര-ശാസ്‌ത്രേതര വിജ്ഞാനം വികസിച്ചിരുന്നില്ലെങ്കിലോ? അപ്പോള്‍ ന്യൂട്ടന്റെ കണ്ടു പിടുത്തം അദ്ദേഹത്തിന്റെ മുന്‍ഗാമികളായ ഒട്ടനവധി മനുഷ്യരുടെ ത്യാഗോജ്വല സമരങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടുന്നു. ന്യൂട്ടന്റെ സിദ്ധാന്തം ഒരു കൂട്ടുല്‍പ്പന്നമാണെന്നു വരുന്നു. ഇതുതന്നെയാണ് എല്ലാ വിജ്ഞാനത്തിന്റെയും സ്ഥിതിയെന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അങ്ങനെയെങ്കില്‍ ഒരു ലളിതമായ ചോദ്യം, ഇത്തരത്തില്‍ സമൂഹത്തിന്റെ ഒന്നടങ്കം അവകാശപ്പെട്ടതാണ് വിജ്ഞാനമെങ്കില്‍, വിജ്ഞാനം കൂട്ടായാണ് ഉല്‍പാദിപ്പിക്കപ്പെടുന്നതെങ്കില്‍ അതിനെ കുത്തകയാക്കാനും വിറ്റ് കാശാക്കാനും എതാനും ചില മനുഷ്യര്‍ക്ക് എന്തവകാശം?

ഈ ചോദ്യം അവിടെ നില്‍ക്കട്ടെ. നമുക്കിത് പിന്നീട് പരിശോധിക്കാം. ഇത്തരത്തില്‍ വിജ്ഞാനം ഉരുവം കൊണ്ടത് മണ്ണിനോടും പ്രകൃതിയോടും പില്‍ക്കാലത്ത് ജന്മം കൊണ്ട ചൂഷക/അധികാര ജാതി/വര്‍ഗ്ഗങ്ങളോടുമുള്ള മനുഷ്യന്റെ പോരാട്ടങ്ങളുടെ ഫലമായാണെങ്കില്‍ വിജ്ഞാനത്തിന്റെ ലക്ഷ്യം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണമാണെന്നു വരുന്നു. മനുഷ്യസമൂഹത്തിന്റെ സര്‍വ്വതോന്‍മുഖമായ വിമോചനമാണ് വിജ്ഞാനത്തിന്റെ ലക്ഷ്യമെന്ന് ചരിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. എന്നാല്‍ നമ്മുടെ പുതിയ അധികാരികള്‍, അവരുടെ ദാസ്യന്‍മാരായ “വിദ്യാഭ്യാസ വിജക്ഷണന്‍മാര്‍” വിജ്ഞാനത്തിന്റെ ഈ ലക്ഷ്യത്തെ അട്ടിമറിക്കുന്ന രംഗമാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.

“”നോക്കൂ ദൈവം ഭൂമിയിലേക്കയച്ച പരിശുദ്ധരും പരിപാവനരുമായ മുതലാളിമാര്‍ നമുക്ക് ഓശാന തന്നതാണ് ഈ ജീവിതം. അവര്‍ക്കവകാശപ്പെട്ടതാണ് ഈ കാടായ കാടും, നാടായ നാടും, നാട്ടറിവും കാട്ടറിവും, സര്‍വ്വ വിജ്ഞാനവും. അതുകൊണ്ട് അവര്‍ക്ക് പണമിറക്കാന്‍, എത്രവേണേലും ലാഭം കൊയ്യാന്‍, ആരുടെ രക്തവും ഊറ്റി കുടിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ കൂടും കുടുക്കയുമടക്കം എല്ലാം തീറെഴുതിക്കൊടുക്കണം.””

education1ഈ പുതിയ തമ്പുരാക്കന്‍മാര്‍ നമുക്ക് പുതിയ കഥകളാണ് പാടിത്തരുന്നത്. “”നോക്കൂ ദൈവം ഭൂമിയിലേക്കയച്ച പരിശുദ്ധരും പരിപാവനരുമായ മുതലാളിമാര്‍ നമുക്ക് ഓശാന തന്നതാണ് ഈ ജീവിതം. അവര്‍ക്കവകാശപ്പെട്ടതാണ് ഈ കാടായ കാടും, നാടായ നാടും, നാട്ടറിവും കാട്ടറിവും, സര്‍വ്വ വിജ്ഞാനവും. അതുകൊണ്ട് അവര്‍ക്ക് പണമിറക്കാന്‍, എത്രവേണേലും ലാഭം കൊയ്യാന്‍, ആരുടെ രക്തവും ഊറ്റി കുടിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ കൂടും കുടുക്കയുമടക്കം എല്ലാം തീറെഴുതിക്കൊടുക്കണം.””

ഇന്ന് അറിവ് മനുഷ്യന്റെ വിമോചനത്തിനുള്ളതല്ല, അവന്റെ അജ്ഞതകളകറ്റുന്നതിനുള്ളതല്ല, സമൂഹനിര്‍മ്മിതിക്കുള്ളതല്ല, മറിച്ച് കച്ചവടം ചെയ്യാനുള്ളതാണ്. ഒപ്പം വിജ്ഞാനത്തിന്റെ ധര്‍മ്മം മുതലാളിമാര്‍ക്ക് നല്ല “വിദഗ്ദ്ധന്‍മാരെ” സൃഷ്ടിച്ചു നല്‍കലാണ്. ചുരുക്കിപറഞ്ഞാല്‍ വിദ്യാഭ്യാസം എന്നത് ഇന്ന് കേവലം തൊഴില്‍ പരിശീലനമാണെന്നാണ് ഈ പുതിയ തമ്പുരാക്കന്മാര്‍ തിരുത്തിയെഴുതുന്നത്.

തൊഴില്‍ശാലകള്‍ക്കുള്ളില്‍ മുമ്പ് മുതലാളിമാര്‍ നടത്തിവന്നിരുന്ന തൊഴില്‍ പരിശീലനം ഇപ്പോള്‍ വിദ്യാലയങ്ങള്‍ക്കുള്ളിലും കലാലയങ്ങള്‍ക്കുള്ളിലും വിദ്യാഭ്യാസമെന്നപേരില്‍ നല്‍കുമ്പോള്‍ രണ്ടുണ്ട് ഗുണം. ഒന്ന് അതിനായി മുതലാളിമാര്‍ക്ക് പ്രത്യേക പണം മുടക്കേണ്ടതില്ല. രണ്ട്, വിജ്ഞാനം വിറ്റ് പണമുണ്ടാക്കുന്ന സ്‌കൂള്‍/കോളേജ് മുതലാളിമാര്‍ക്ക് കൊള്ളയ്ക്കായി പുതിയ ഒരു മേഖല തുറന്നുകിട്ടുകയും ചെയ്യുന്നു.

നമ്മള്‍ ഇന്ന് അങ്ങേയറ്റം അരക്ഷിതമായിരിക്കുന്ന ഒരു ജനതയാണ്. നമുക്ക് അവകാശപ്പെടാനായി ഇന്ന് ഒന്നുമില്ല എന്ന സ്ഥിതിയാണ് ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞിരിക്കുന്നത്. മുന്‍കാല വരേണ്യവല്‍ക്കരണം വീണ്ടും സമൂഹത്തെ ആഴത്തില്‍ ഗ്രസിച്ചിരിക്കുന്നു. അതിനായി വിദ്യാഭ്യാസമേഖലയെ വരേണ്യ വിഭാഗങ്ങള്‍ക്ക് ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തീറെഴുതികൊടുത്തിരിക്കുകയാണ് നമ്മുടെ “ജനപ്രതിനിധി” സര്‍ക്കാരുകള്‍.

e

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങിയ ഈ മാറ്റം ഇന്ന് “കോളേജ് സ്വയംഭരണത്തില്‍” എത്തി നില്‍ക്കുമ്പോള്‍ നമ്മുടെ (നമ്മുടെയല്ലാത്ത) ഈ വിദ്യാഭ്യാസത്തില്‍ സാധാരണക്കാരന്റെ മക്കള്‍ക്കെന്തു പ്രസക്തി എന്ന് നമ്മള്‍ ആശങ്കപ്പെടുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസമുതലാളിമാര്‍ ഹുങ്കോടെ ഇത് നമ്മോട്, നമ്മുടെ മുഖത്ത് തുപ്പിക്കൊണ്ട് ചോദിക്കുന്നത്; “”ഞങ്ങള്‍ പണം മുടക്കി കെട്ടിടങ്ങള്‍ സ്ഥാപിച്ച് അദ്ധ്യാപകരെ നിയമിച്ച് നല്‍കുന്ന വിദ്യാഭ്യാസം ഔദാര്യം പറ്റാന്‍ കാല്‍കാശിനുവകയില്ലാത്ത നിങ്ങള്‍ക്ക് നാണമില്ലേ?”” എന്നാണ്.

ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. നമ്മള്‍ നാണവും മാനവും ആത്മാഭിമാനവുമില്ലാത്ത ജനതയായി പരിണമിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ ഇങ്ങനെ ഹുങ്കോടെ അലറുന്ന വിദ്യാഭ്യാസമുതലാളിമാരും വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും ഒരു പോറലുമേല്‍ക്കാതെ നമ്മുടെ നാട്ടില്‍ ഞെളിഞ്ഞു വിലസുന്നത്. ഇനിയും നമ്മള്‍ ഇങ്ങനെ ഒരടിമ ജനതയായി നാവടക്കി വാലുചുരുട്ടി ഓശാനിച്ചു നില്‍ക്കണോ? നോക്കൂ, നമുക്ക് നഷ്ടപ്പെടാനെന്തുണ്ട്, ഈ വീര്‍പ്പിച്ചു പെരുക്കിയ അടിമബോധമല്ലാതെ? ഈ ആമുഖത്തില്‍ ഉന്നത വിദ്യാഭ്യാസത്തെ പറ്റി അധികമൊന്നും പറയുന്നില്ല. കാരണം നമ്മുടെ അടിമബോധത്തെ ആഭിസംബോധന ചെയ്യാതെ നമുക്ക് ഇനിയൊരു ആമുഖമില്ല.

വിദ്യാഭ്യാസ കച്ചവടം: ഒരു ചെറിയ തിരിഞ്ഞു നോട്ടം

രണ്ടാം ലോക യുദ്ധാനന്തരം ലോകത്ത് വളര്‍ന്നുവന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് എണ്‍പതുകളോടെ പുതിയ മാനങ്ങള്‍ കൈവന്നു. സോവിയറ്റ് യൂണിയനുമായുള്ള മത്സരമായിരുന്നു അന്ന് ഒരു വശത്തെങ്കില്‍ കോളനി രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലും അല്ലാതെയും ദേശീയ വിമോചന സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടതാണ് മറ്റൊന്ന്. ഇതിന്റെ ഫലമായി കോളനികള്‍ വിമോചിതമാകുന്ന അപകോളനിവല്‍ക്കരണത്തിന് ലോകം സാക്ഷിയായി.

അങ്ങനെ ലോക മുതലാളിത്തത്തിന്, സാമ്രാജ്യത്വത്തിന് അവരുടെ പൂര്‍വ്വകാല പ്രവര്‍ത്തന രീതി (Modus operandi) കയ്യൊഴിയേണ്ടി വന്നു. അവര്‍ക്ക് പുതിയ പ്രവര്‍ത്തന രീതിക്ക് രൂപം നല്‍കേണ്ടി വന്നു; നവ ഉദാരവല്‍ക്കരണം (Neoliberalism) പിറവികൊണ്ടു. അതിന്റെ പ്രകടിത രൂപമെന്നോണം ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും. ഇവയ്ക്ക് നേതൃത്വം നല്‍കാന്‍ അമേരിക്കയിലെ ബ്രട്ടന്‍വുഡ് സമ്മേളനത്തോടെ ജന്മം കൊണ്ട ബ്രട്ടന്‍വുഡ് സന്തതികള്‍-ലോക ബാങ്കും ഐ.എം.എഫും.

അനുകൂല സാഹചര്യമെന്നോണം സോവിയറ്റ് യൂണിയനും ലോക സോഷ്യലിസ്റ്റ് ചേരിയും നിര്‍ദ്ദയം തകര്‍ന്ന് തരിപ്പണമായി. അങ്ങനെ ലോക സാമ്രാജ്യത്വത്തിന് ആനന്ദലബ്ദിക്കിനി എന്തുവേണം എന്ന സ്ഥിതിയായി. അങ്ങനെ ലോകത്തിന്റെ തലവര പുതിയ രീതിയില്‍ വരയ്ക്കാന്‍ തുടങ്ങി. പുതിയ രീതികള്‍, പുതിയ ഭാഷകള്‍… സര്‍വ്വവും ജനകീയ സര്‍ക്കാരുകള്‍ കയ്യൊഴിയണം. എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതണം. അതിനായി ദേശരാഷ്ട്ര നിയമങ്ങള്‍ തിരുത്തിയെഴുതണം.

“മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ” അവസ്ഥയായിരുന്നല്ലോ നമ്മുടെ ജനാധിപത്യം. കേട്ട പാതി കേല്‍ക്കാത്ത പാതി എണ്‍പതുകളുടെ പകുതിയോടെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തും ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പായിത്തുടങ്ങി. നരസിംഹ റാവു 91ല്‍ ഒദ്യോഗികമായി ഗാട്ടില്‍ ഒപ്പിട്ടു. അഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട എല്ലാ കരാറുകളും വള്ളിപുള്ളി തെറ്റാതെ നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ തുടങ്ങി. ജനാധിപത്യം സംരക്ഷിക്കാന്‍ നിലകൊള്ളേണ്ടതെന്ന് കരുതപ്പെടുന്ന കോടതികളോ, ബഹു കേമം. രാജാവിനേക്കാള്‍ വലിയ രാജഭക്തി!!!

മൂന്നാം ലോക രാജ്യങ്ങളിലെ, വിശിഷ്യ ചൈനയും ഏഷ്യയും പോലുള്ള വിശാല ജനസംഖ്യയുള്ള രാജ്യങ്ങള്‍ പുതിയ കാലത്തെ ഏറ്റവും നല്ല മാര്‍ക്കറ്റാണെന്ന് ഈ ആഗോള സാമ്രാജ്യത്വ ഭീമന്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. അതിനായി സ്വന്തം രാജ്യത്തു പോലും നടപ്പാക്കാത്ത നയങ്ങളാണ് അമേരിക്കയും ഇംഗ്ലണ്ടും ജര്‍മ്മനിയുമടക്കമുള്ള വികസിത രാജ്യങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ ബ്രട്ടന്‍ഹുഡ് സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നാം ലോക രാജ്യങ്ങളുടെ മേല്‍ കെട്ടി വെയ്ക്കുന്നത്. ഇത്തരം രാജ്യങ്ങളിലെ ധാതുസമ്പത്തും മനുഷ്യസമ്പത്തുമാണ് ഇവരുടെ ദുരമൂത്ത ലാഭകൊതിയുടെ ലക്ഷ്യങ്ങള്‍ എന്ന് എടുത്തുപറയേണ്ടതുണ്ടോ? ഒപ്പം മൂന്നാം ലോക രാജ്യത്തെ മുതലാളിത്ത ശക്തികളെയും ഇതുവഴി ശക്തിപ്പെടുത്താം. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്.

IMF

1985ല്‍ നവ സാമ്പത്തിക നയം (New Economic Policy-NEP) രാജീവ് ഗാന്ധി ഇവിടെ നടപ്പാക്കി. അതിന്റെ ഭാഗമായാണ് തൊട്ടടുത്ത വര്‍ഷം തന്നെ വിദ്യാഭ്യാസത്തിലും പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ദേശീയ നയം (National Policy on Education-NPE) കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കി. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അഴിച്ചു പണിയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് “അക്കാദമിക് എക്‌സലന്‍സി”ന്റെ പരിശ്ചേദമായി നവോദയ സ്‌കൂളുകള്‍ രംഗപ്രവേശനം ചെയ്തത്.

വാസ്തവത്തില്‍ എന്തായിരുന്നു ഈ അഴിച്ചുപണി? ലോക ബാങ്ക് 1980കളില്‍ പറഞ്ഞ തിട്ടൂരങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു ഈ നയപരിപാടികളുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിലേയ്ക്ക് സമ്പന്നന്റെ മക്കള്‍ മാത്രമാണ് കടന്നു വരുന്നതെന്നും അതുകൊണ്ട് അതിലേക്കുള്ള സര്‍ക്കാര്‍ സബ്‌സിഡികള്‍ കുറച്ചുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിന് ചെലവഴിക്കണമെന്നും ലോകബാങ്ക് മൂന്നാം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. [1] വിദ്യാഭ്യാസത്തെ തുടര്‍ പ്രക്രിയയായും മൊത്തമായും വീക്ഷിച്ചിരുന്ന മുന്‍കാല നിലപാടുകളെ കയ്യൊഴിയുകയും വിദ്യാഭ്യാസത്തിലെ രണ്ട് മേഖലകളെ പരസ്പരം എതിര്‍ ദിശയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് അവയെ രണ്ടിനെയും തകര്‍ക്കുകയും കച്ചവട കമ്പോള മേഖലകളായി പരിവര്‍ത്തിപ്പിക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നീട് പ്രാഥമിക മേഖലയില്‍ ഈ ഫണ്ടുകളൊന്നും എത്തിച്ചേര്‍ന്നിട്ടില്ല എന്നത് ഇതിന്റെ വ്യക്തമായ തെളിവാണല്ലോ.

സര്‍ക്കാര്‍ ഫണ്ട് നല്‍കി നടത്തിവരുന്ന സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വകാര്യ മൂലധന നിക്ഷേപത്തിന് വിദ്യാഭ്യാസ മേഖല വിട്ടുകൊടുക്കുക, വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസ് ഈടാക്കി വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും കണ്ടെത്തുക, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലോണുകള്‍ തരപ്പെടുത്തിക്കൊടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അക്രഡിറ്റേഷന്‍ ഏജന്‍സികളെ ഏല്‍പ്പിക്കുക അങ്ങനെ നീണ്ടു നീണ്ടു പോകുന്ന തിട്ടൂരങ്ങളാണ് ലോകബാങ്കും ഐ.എം.എഫും യുനെസ്‌കോ പോലുള്ള മറ്റ് ആഗോള സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ പുറത്തിറക്കിയിട്ടുള്ളത്.

മൂന്നാം ലോക രാജ്യങ്ങളിലെ, വിശിഷ്യ ചൈനയും ഏഷ്യയും പോലുള്ള വിശാല ജനസംഖ്യയുള്ള രാജ്യങ്ങള്‍ പുതിയ കാലത്തെ ഏറ്റവും നല്ല മാര്‍ക്കറ്റാണെന്ന് ഈ ആഗോള സാമ്രാജ്യത്വ ഭീമന്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. അതിനായി സ്വന്തം രാജ്യത്തു പോലും നടപ്പാക്കാത്ത നയങ്ങളാണ് അമേരിക്കയും ഇംഗ്ലണ്ടും ജര്‍മ്മനിയുമടക്കമുള്ള വികസിത രാജ്യങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ ബ്രട്ടന്‍ഹുഡ് സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നാം ലോക രാജ്യങ്ങളുടെ മേല്‍ കെട്ടി വെയ്ക്കുന്നത്. ഇത്തരം രാജ്യങ്ങളിലെ ധാതുസമ്പത്തും മനുഷ്യസമ്പത്തുമാണ് ഇവരുടെ ദുരമൂത്ത ലാഭകൊതിയുടെ ലക്ഷ്യങ്ങള്‍ എന്ന് എടുത്തുപറയേണ്ടതുണ്ടോ? ഒപ്പം മൂന്നാം ലോക രാജ്യത്തെ മുതലാളിത്ത ശക്തികളെയും ഇതുവഴി ശക്തിപ്പെടുത്താം. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്.

അടുത്ത പേജില്‍ തുടരുന്നു

ഇന്ത്യകണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വസനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 2000ത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണവും വര്‍ഗീയ വിഷമലിനീകരണവുമായിരുന്നു എന്‍.ഡി.എ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിലെ മുഖമുദ്ര. അതേസമയം തന്നെ ദേശീയതയുടെ ഈ അപ്പോസ്തലന്‍മാര്‍ ആഗോളമൂലധന ശക്തികളുടെ പാദസേവകരായിരുന്നുവെന്ന് അവരുടെ അന്നത്തെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ പരിശോധിച്ചാല്‍ മതിയാവും.

vajpayee

വാജ്‌പെയി

1997ല്‍ ഇന്ത്യയിലെ ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഡിസ്‌കഷന്‍ പേപ്പര്‍ വളരെ ശ്രദ്ധേയമാണ്. അതില്‍ ലോക ബാങ്കിന്റെ ഈ നിലപാടുകള്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതില്‍ പറയുന്നു; “”ഒരു കണ്‍സ്യൂമറിന്റെ സ്വകാര്യ നേട്ടങ്ങളെക്കാള്‍ സാമൂഹ്യ നേട്ടമാണ് ഒരു പ്രത്യക സേവനത്തിനില്‍ നിന്നും ലഭ്യമാകുന്നതെങ്കില്‍ മാത്രമേ അത്തരം സേവനങ്ങള്‍ക്ക് സബ്‌സിഡികള്‍ ആവശ്യപ്പെടാവു….. എന്നാല്‍ വൈദ്യുതി, ഡീസല്‍, വളം, ഉന്നത വിദ്യാഭ്യാസം എന്നിവ സ്വകാര്യ നേട്ടങ്ങള്‍ മാത്രമുള്ളവയായതിനാല്‍ അത്തരം സേവനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനെ ന്യായീകരിക്കാനാവുന്നതല്ല.””[2]

ഇവിടെ ഉന്നത വിദ്യാഭ്യാസം സ്വകാര്യ നേട്ടം ഉണ്ടാക്കുന്ന ഒന്നായി ചുരുക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തെ നോക്കികാണുന്ന രീതിയില്‍ വന്ന വ്യത്യാസം കൊണ്ടാണ്. ഉന്നത വിദ്യാഭ്യാസമെന്നത് തൊഴില്‍ നേടാന്‍ മാത്രമുള്ള ഒന്നായി വ്യാഖ്യാനിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വാദഗതികള്‍ ഉണ്ടാവുന്നത്. വാസ്തവത്തില്‍ വിദ്യാഭ്യാസവും തൊഴിലും രണ്ടാണ്. വിദ്യാഭ്യാസം ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ടതാണ്. അത് ജനാധിപത്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ളതാണ്; അത് പ്രാഥമിക വിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും.

പ്രാഥമിക വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം എന്ന വേര്‍തിരിവു തന്നെ വാസ്തവത്തില്‍ യാന്ത്രികവും അപകടം പിടിച്ചതുമാണ്. വിദ്യാഭ്യാസത്തെ തുടര്‍ പ്രക്രിയയായി മാത്രമേ കാണാനാവു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ് പൗരന് വിദ്യാഭ്യാസം നല്‍കല്‍. അത് ലാഭ നഷ്ടകണക്കുകള്‍ക്കനുസരിച്ച് നിര്‍വ്വഹിക്കേണ്ട ഒന്നല്ല. ഒപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലും സര്‍ക്കാരിന്റെ കടമയാണ്. അത് നടപ്പാക്കാന്‍ കഴിയാതെ യുവാക്കളെ തിരഞ്ഞെടുത്ത് തൊഴില്‍ നല്‍കാനുള്ള അരിപ്പയായി വിദ്യാഭ്യാസത്തെ ഉപയോഗിക്കാനാണ് വാസ്തവത്തില്‍ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഇപ്പോഴുള്ള ധാരണകള്‍ സഹായകമാവൂ. പ്രഫഷണല്‍ വിദ്യാഭ്യാസമടക്കം വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും നമ്മുടെ സമൂഹത്തിനാവശ്യമായവയാണ്.

സാമ്പത്തികകാര്യ വകുപ്പിന്റെ ഡിസ്‌കഷന്‍ പേപ്പറിലെ വീക്ഷണം പരിശോധിക്കുകയാണെങ്കില്‍ ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന “നോണ്‍ മെരിറ്റ് ഗുഡ്” എന്ന സങ്കല്‍പമാണ് അത് മുന്നോട്ട് വെയ്ക്കുന്നത് എന്ന് കാണാം. സേവനമേഖലകളെ ലോകസാമ്രാജ്യത്വ ശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വഴിതിരിച്ചുവിടാന്‍ രൂപം കൊണ്ട ഗാട്‌സ് (GATS-General Ageement for Trade in Services) -ന്റെ സമീപനം നമുക്ക് ഇത് വ്യക്തമാക്കി തരുന്നുണ്ട്. ഗാട്‌സിന്റെ അഭിപ്രായത്തില്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസം ഒരു നോണ്‍ മെരിറ്റ് ഗുഡ്‌സ് (Non-merit Goods) ആണ്.

മെരിറ്റിന് അഥവാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമല്ലാത്ത സേവനങ്ങളാണ് നോണ്‍ മെരിറ്റ് ഗുഡ്‌സ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമ്പത്തിക വകുപ്പിന്റെ മുന്‍ ചോന്ന പേപ്പര്‍ ഡബ്ലൂ.ടി.ഒയുടെയും ഗാട്‌സിന്റെയും നിര്‍ദ്ദേശങ്ങള്‍ ശിരസാ വിഹിക്കുന്നവയായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡികള്‍ 90 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി വെട്ടി കുറയ്ക്കാനും പ്രസ്തുത പേപ്പര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്ന് നോണ്‍ മെരിറ്റ് ഗുഡ് എന്ന സങ്കല്‍പത്തെ പൂര്‍ണ്ണമായും പ്രഖ്യാപിക്കാന്‍ പേപ്പര്‍ മടിച്ചു നിന്നുവെങ്കില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇത് മെരിറ്റ് സെക്കന്റ് ഗുഡ്‌സ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടു. സബ്‌സിഡിയുടെ വെട്ടിച്ചുരുക്കല്‍ തന്നെയാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചത്.

എന്‍.ഡി.എ സര്‍ക്കാരിനും യു.പി.എ സര്‍ക്കാരിനും ഇന്ത്യയുടെ ദേശീയതയെ കുറിച്ചുള്ള വായ്ത്താരികള്‍ പാടാന്‍ കുറവു വന്നില്ലെങ്കിലും വിദേശ കുത്തകകള്‍ക്ക് “ഭാരതമാതാവിന്റെ” സര്‍വവും അടിയറവെയ്ക്കാന്‍ അവര്‍ക്ക് തെല്ലും സങ്കോചം തോന്നിയില്ല. തങ്ങള്‍ ആവര്‍ത്തിച്ച് പ്രണമിക്കുന്ന ഭാരതാംബയെ വിറ്റഴിക്കാന്‍ അരുണ്‍ ഷൂരി എന്ന ഒരു മന്ത്രിയെവരെ വെച്ചവരാണ് ബി.ജെ.പി. സര്‍ക്കാര്‍ എന്നത് ഇവരുടെ ദേശീയത കേവലം മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ വേണ്ടി മാത്രമാണെന്ന നടുക്കുന്ന യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നു.

birla-ambani-report

ഇന്ത്യകണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വസനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 2000ത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണവും വര്‍ഗീയ വിഷമലിനീകരണവുമായിരുന്നു എന്‍.ഡി.എ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിലെ മുഖമുദ്ര. അതേസമയം തന്നെ ദേശീയതയുടെ ഈ അപ്പോസ്തലന്‍മാര്‍ ആഗോളമൂലധന ശക്തികളുടെ പാദസേവകരായിരുന്നുവെന്ന് അവരുടെ അന്നത്തെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ പരിശോധിച്ചാല്‍ മതിയാവും.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ മുതലാളിമാരില്‍പ്പെടുന്ന കുമാരമംഗലം ബിര്‍ലയുടെയും മുകേഷ് അംബാനിയുടെയും നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ചത് എന്നതുതന്നെ ഇവര്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനത്തിന്റെ ലിറ്റ്മസ് പേപ്പറുകളാണ്. ബിര്‍ല-അംബാനി കമ്മീഷന്‍ റിപ്പോര്‍ട്ട് ലോക ബാങ്കിന്റെയും ഐ.എം.എഫിന്‍യും രേഖകളുടെ കാര്‍ബന്‍ കോപ്പികളായിരുന്നു. ശേഷം അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ സാം പിത്രോഡയുടെ നേതൃത്വത്തില്‍ ദേശീയ വിജ്ഞാന കമ്മീഷന് രൂപം കൊടുത്തപ്പോഴും ബിര്‍ല അംബാനി റിപ്പോര്‍ട്ട് അപ്പടി ആവര്‍ത്തിക്കപ്പെട്ടു.

എന്‍.ഡി.എ സര്‍ക്കാരിനും യു.പി.എ സര്‍ക്കാരിനും ഇന്ത്യയുടെ ദേശീയതയെ കുറിച്ചുള്ള വായ്ത്താരികള്‍ പാടാന്‍ കുറവു വന്നില്ലെങ്കിലും വിദേശ കുത്തകകള്‍ക്ക് “ഭാരതമാതാവിന്റെ” സര്‍വവും അടിയറവെയ്ക്കാന്‍ അവര്‍ക്ക് തെല്ലും സങ്കോചം തോന്നിയില്ല. തങ്ങള്‍ ആവര്‍ത്തിച്ച് പ്രണമിക്കുന്ന ഭാരതാംബയെ വിറ്റഴിക്കാന്‍ അരുണ്‍ ഷൂരി എന്ന ഒരു മന്ത്രിയെവരെ വെച്ചവരാണ് ബി.ജെ.പി. സര്‍ക്കാര്‍ എന്നത് ഇവരുടെ ദേശീയത കേവലം മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ വേണ്ടി മാത്രമാണെന്ന നടുക്കുന്ന യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നു.

മേല്‍ സൂചിപ്പിച്ച രോഖകളൊക്കെ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളും കോളേജുകളും അടച്ചു പൂട്ടണമെന്നാണ്. പകരം സ്വകാര്യ മുതലാളിമാര്‍ക്ക് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കട്ടുമുച്ചൂടും മുടിക്കാന്‍ തീറെഴുതണമെന്നും. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ്-സെമസ്റ്റര്‍ സിസ്റ്റം, കോളേജുകളുടെ സ്വയംഭരണം, ഡിസ് അഫിലിയേഷനും ഡീംഡ് സര്‍വ്വകലാശാലകളും സ്വകാര്യ സര്‍വ്വകലാശാലകളുമൊക്കെ ഈ നിര്‍ദ്ദേശങ്ങളില്‍ കടന്നുവന്നു.

എന്നാല്‍ ഈ രണ്ടു രേഖകളും പാര്‍ലമെന്റ് നിര്‍ദ്ദയം തള്ളിക്കളയുകായിരുന്നു. പാര്‍ലമെന്റ് തള്ളിക്കളഞ്ഞ ഈ രേഖകള്‍ വാസ്തവത്തില്‍ പരോക്ഷമായി സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ഏജന്‍സികള്‍ വഴി ഇപ്പോള്‍  നടപ്പാക്കി വരുന്നുവെന്നതാണ് ഇന്ത്യയിലെ ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ അട്ടിമറിക്ക് കളമൊരുങ്ങിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സവിശേഷ പഠനത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്, കമ്പോള കോഴ്‌സുകള്‍ തുടങ്ങാനും ഭാഷ സാഹിത്യം എന്നിവയെ തകര്‍ത്ത് സെക്കന്ററി തലത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന എഴുത്തും വായനയിലേയ്ക്കും ചുരുക്കാനും കോളേജ് അധികാരികള്‍ക്ക് സര്‍വ്വതന്ത്ര സ്വാതന്ത്യം കല്‍പ്പിച്ചുകൊടുക്കാനും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സി.സി.എസ്.എസ് എന്ന പാഠ്യപദ്ധതിക്കു കഴിഞ്ഞുവെന്ന് കഴിഞ്ഞ നാലഞ്ച് വര്‍ഷക്കാലത്തെ അനുഭവം വ്യക്തമാക്കുന്നുണ്ട്. ശരിയായ വിധമുള്ള ഒരു ജ്ഞാന സിദ്ധാന്തമോ (epistemology) ബോധന ശാസ്ത്രമോ (Pedegogy) ആവിഷ്‌കരിക്കാന്‍ പോലും സി.സി.എസ്.എസ് പദ്ധതിയില്‍ കഴിഞ്ഞില്ല എന്ന് അതിന്റെ വക്താക്കള്‍ തന്നെ മുറവിളിയിടുന്നു.

KSHEC

കേരളത്തിലെ സ്ഥിതി കൂടി പറയാതെ ഈ ഭാഗം പൂര്‍ണമാവുമെന്നു തോന്നുന്നില്ല. ഇന്ത്യയിലെ പോലെ തന്നെ കേരളത്തില്‍ നേരത്തെ നിലനിന്നിരുന്ന വിദ്യാഭ്യാസം മഹോത്തരമാണെന്ന് വാഴ്ത്തിപ്പാടാന്‍ കഴിയില്ല. ഒട്ടനവധി പരിമിതികളും പ്രതിലോമതകളും നിലനിന്നിരുന്ന വിദ്യാഭ്യാസം തന്നെയായിരുന്നു അത്. എന്നാല്‍ എന്തൊക്കെ പരിമിതികളുള്ളപ്പോഴും ആ വിദ്യാഭ്യാസത്തിന് ഒരു ചരിത്രമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ദേശീയ സമരങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്നതായിരുന്നു ഇവിടെ നിന്നിരുന്ന വിദ്യാഭ്യാസമെന്ന് പറയാന്‍ അല്‍പവും മടിക്കേണ്ടതില്ല.

കൊളോണിയല്‍ താല്‍പര്യങ്ങളെ പേറുന്ന മുന്‍കാല മിഷണറിപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടങ്ങിയ വിദ്യാഭ്യാസം നവോത്ഥാന-ജനാധിപത്യ സമരങ്ങളുടെയും ദേശീയസമരത്തിന്റെയും ഭാഗമായി ഒരു ജനാധിപത്യ വിദ്യാഭ്യാസമായി പരിണമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത വിദ്യാഭ്യാസത്തില്‍ പൊതുവെ കൊണ്ടാടപ്പെടുന്ന മിഷണറിമാരുടെ സംഭാവനകളല്ല മറിച്ച് സമൂഹത്തിലെ പുരോഗമന ശക്തികളുടെ വിശിഷ്യാ ഐയ്യങ്കാളിയും ശ്രീ നാരായണ ഗുരുവുമടക്കമുള്ള നവോത്ഥാന നായകരുടെയും ഇടതുപക്ഷജനാധിപത്യ ശക്തികളുടെയും സംഭാവനകള്‍ നിസ്തുലമാണ്. അതുകൊണ്ട് പരിമിതമെങ്കിലും അത് ജനാധിപത്യ വിദ്യാഭ്യാസ ക്രമം തന്നെയായിരുന്നു. ജനാധിപത്യ സമരങ്ങളുടെ ഉല്‍പന്നം.

“ഉച്ചിക്കു വെച്ച കൈകൊണ്ട് ഉദകക്രിയ” എന്ന ചൊല്ലിനെ അന്വര്‍ദ്ധമാക്കുന്നതായിരുന്നു സമീപകാലത്ത്, പ്രത്യേകിച്ച് 90കള്‍ക്ക് ശേഷം ഉണ്ടായ സംഭവവികാസങ്ങള്‍. കേരളത്തിലെ ഇടതുപക്ഷ ശക്തികളുടെ നേതൃത്വത്തില്‍ തന്നെ അതിന്റെ അന്ത്യവും തുടങ്ങി. വലതുപക്ഷ ശക്തികള്‍ക്കൊപ്പം ഇവരും വിദ്യാഭ്യാസത്തെ ലോക സാമ്രാജ്യത്വ ശക്തികള്‍ക്കു വേണ്ടി തന്‍മയത്വത്തോടുകൂടി വിറ്റഴിക്കാന്‍ തുടങ്ങി.

ഇന്ന് ഉന്നത വിദ്യാഭ്യാസത്തില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിക്ക്  സെക്കന്ററി തലത്തില്‍ കിട്ടുന്ന അറിവില്‍ കൂടുതല്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. കൊട്ടിഘോഷിച്ച വിശകലന-വിമര്‍ശന ബോധമോ പോകട്ടെ സാമാന്യ ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥ. വിദ്യാര്‍ത്ഥി കേന്ദ്രിത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസ മേഖലയിലും എന്ന് വീരവാദം മുഴക്കിയ കെ.എന്‍ പണിക്കരെ പോലെയുള്ളവരെ കാണാനില്ല. വിദ്യാര്‍ത്ഥിക്ക് ദിവസത്തെ ഇരുപത്തി നാലുമണിക്കൂറും തികയാതെ വന്നിരിക്കുന്നു ഒരോ സെമസ്റ്ററും ഒന്നു കടന്നു കിട്ടാന്‍. ഒപ്പം ഒട്ടനവധി ആഭ്യന്തര ബാഹ്യ പരീക്ഷകളും. വിദ്യാര്‍ത്ഥി ഒന്നു നീരസം കാണിച്ചാല്‍ മതി “വിദ്യാര്‍ത്ഥി കേന്ദ്രിത” വിദ്യാഭ്യാസത്തിന്റെ തനിനിറം കാണാന്‍.

NKC

ദേശീയ വിജ്ഞാന കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു

ആദ്യം പ്രാഥമിക വിദ്യാഭ്യാസത്തെയായിരുന്നു ഡി.പി.ഇ.പി, എസ്.എസ്.എ മുതലായ നയങ്ങളിലൂടെ ഇവര്‍ വകവരുത്തിയതെങ്കില്‍ ഇപ്പോള്‍ 2009ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ഉന്നത വിദ്യാഭ്യാസത്തില്‍ കുടിയിരുത്തി ആ മേഖല കൂടി തീറെഴുതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇടതു സര്‍ക്കാരാണ് ഇവിടെ കൊണ്ടുവന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പരിഷ്‌കരണം കടുംബിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഇടതുപക്ഷം തന്നെ അതിനെതിരെ സമരത്തിനും തയ്യാറാകേണ്ടിവന്നിരുന്നു. എത്ര അപഹാസ്യമായ ഒന്നാണിത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സവിശേഷ പഠനത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്, കമ്പോള കോഴ്‌സുകള്‍ തുടങ്ങാനും ഭാഷ സാഹിത്യം എന്നിവയെ തകര്‍ത്ത് സെക്കന്ററി തലത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന എഴുത്തും വായനയിലേയ്ക്കും ചുരുക്കാനും കോളേജ് അധികാരികള്‍ക്ക് സര്‍വ്വതന്ത്ര സ്വാതന്ത്യം കല്‍പ്പിച്ചുകൊടുക്കാനും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സി.സി.എസ്.എസ് എന്ന പാഠ്യപദ്ധതിക്കു കഴിഞ്ഞുവെന്ന് കഴിഞ്ഞ നാലഞ്ച് വര്‍ഷക്കാലത്തെ അനുഭവം വ്യക്തമാക്കുന്നുണ്ട്. ശരിയായ വിധമുള്ള ഒരു ജ്ഞാന സിദ്ധാന്തമോ (epistemology) ബോധന ശാസ്ത്രമോ (Pedegogy) ആവിഷ്‌കരിക്കാന്‍ പോലും സി.സി.എസ്.എസ് പദ്ധതിയില്‍ കഴിഞ്ഞില്ല എന്ന് അതിന്റെ വക്താക്കള്‍ തന്നെ മുറവിളിയിടുന്നു.

NKC2
ദേശീയ വിജ്ഞാന കമ്മീഷന്‍ റിപ്പോര്‍ട്ട്

ഇന്ന് ഉന്നത വിദ്യാഭ്യാസത്തില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിക്ക്  സെക്കന്ററി തലത്തില്‍ കിട്ടുന്ന അറിവില്‍ കൂടുതല്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. കൊട്ടിഘോഷിച്ച വിശകലന-വിമര്‍ശന ബോധമോ പോകട്ടെ സാമാന്യ ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥ. വിദ്യാര്‍ത്ഥി കേന്ദ്രിത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസ മേഖലയിലും എന്ന് വീരവാദം മുഴക്കിയ കെ.എന്‍ പണിക്കരെ പോലെയുള്ളവരെ കാണാനില്ല. വിദ്യാര്‍ത്ഥിക്ക് ദിവസത്തെ ഇരുപത്തി നാലുമണിക്കൂറും തികയാതെ വന്നിരിക്കുന്നു ഒരോ സെമസ്റ്ററും ഒന്നു കടന്നു കിട്ടാന്‍. ഒപ്പം ഒട്ടനവധി ആഭ്യന്തര ബാഹ്യ പരീക്ഷകളും. വിദ്യാര്‍ത്ഥി ഒന്നു നീരസം കാണിച്ചാല്‍ മതി “വിദ്യാര്‍ത്ഥി കേന്ദ്രിത” വിദ്യാഭ്യാസത്തിന്റെ തനിനിറം കാണാന്‍.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് മദ്യവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കു പോലും പഠിക്കാന്‍ കഴിയാത്ത സ്ഥിതി. അത്രമാത്രം വിദ്യാഭ്യാസ ചെലവുകള്‍ കൂടി. ഫീസ് കൂടി. ഫീസടക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിക്കും കുറവൊന്നും സംഭവിച്ചില്ല. പിന്നെയോ മുക്കിനും മൂലയിലും കൊടികള്‍ കൊടുത്തു മാത്രം പഠിക്കാന്‍ കഴിയുന്ന ന്യവാല്‍സ് (NUALS-Natioanal Universtiy for Applied Legal Studies) പോലെയുള്ള ധനിക സര്‍വ്വകലാശാലകളും കോളേജുകളും സ്ഥാപിക്കപ്പെട്ടു. പണമുതലാളിമാര്‍ക്ക് പണം കൊയ്യാന്‍ നൂറായിരം അവസരങ്ങള്‍ ഇവ ഒരുക്കികൊടുക്കുന്നു. ഇപ്പോള്‍ ഈ പരിഷ്‌കരണങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ എത്തിയപ്പോള്‍ സ്വയംഭരണത്തില്‍ എത്തി നില്‍ക്കുന്നു. സ്വയംഭരണത്തെ കുറിച്ച് തുടര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്യാം.

അടുത്ത പേജില്‍ തുടരുന്നു

ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന വിദ്യാര്‍ത്ഥിക്ക് “ഉന്നത ജീവിതനിലവാരം” ലഭ്യമാകണം. അതിന് അന്തര്‍ദേശീയ തൊഴില്‍ കമ്പോളത്തിനനുസൃതമായി അവരെ മാറ്റണം. അതിന് സര്‍വ്വകലാശാല സംവിധാനം തടസ്സമാണ്. ഇതാണ് വാദമെങ്കില്‍, വാസ്തവത്തില്‍ ഉയര്‍ന്ന ജീവിതനിലവാരം ഒറ്റപ്പെട്ടു നേടിയെടുക്കാന്‍ കഴിയുന്ന വ്യക്തിഗതമായൊരു വിഷയമാണോ? ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന്റെ ഭാഗമായി മാത്രമേ ഏതൊരു വ്യക്തിക്കും വികസിക്കാനും ഉയര്‍ന്ന ജീവിതനിലവാരത്തിലേക്ക് എത്താനും കഴിയൂ.

wb

സ്വയംഭരണത്തെക്കുറിച്ച് അവര്‍ പറഞ്ഞുതരുന്നതെന്താണ്

ഗുണമേന്മയുടെ കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്തര്‍ദേശീയ സ്റ്റാന്റേഡ് ഇല്ല എന്നാണ് ഉന്നത വിദ്യാഭ്യാസത്തിലെ പുത്തന്‍ പരിഷ്‌കര്‍ത്താക്കള്‍ വാദിക്കുന്നത്. അതിനു കാരണം വിദ്യാഭ്യാസ മേഖലയിലെ സര്‍വ്വകാലാശാലകളെന്ന “പഴഞ്ചന്‍” രീതിയും സ്വകാര്യ മൂലധനത്തിന് കടന്നുവരുന്നതിന് തടസ്സമാകുന്ന വിധമുള്ള നിയമങ്ങളടക്കമുള്ള അതിന്റെ ഘടനയുമാണ്. 1980 കളോടെ ആരംഭിച്ച നവഉദാരീകരണ പ്രക്രിയ നിലവിലുണ്ടായിരുന്ന ഏതൊരു മേഖലയെ കുറിച്ചും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള വാദഗതികള്‍ തന്നെയാണിത്. നമ്മള്‍ക്ക് കടന്നു ചെല്ലാനാകാത്ത സര്‍വ്വ മേഖലയും ഇത്തരം ശക്തികളെ സംബന്ധിച്ചിടത്തോളം പഴഞ്ചനായിരിക്കുമല്ലോ. ഇതേ വാദഗതികള്‍ തന്നെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുവര്‍ത്തിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന വിദ്യാര്‍ത്ഥിക്ക് “ഉന്നത ജീവിതനിലവാരം” ലഭ്യമാകണം. അതിന് അന്തര്‍ദേശീയ തൊഴില്‍ കമ്പോളത്തിനനുസൃതമായി അവരെ മാറ്റണം. അതിന് സര്‍വ്വകലാശാല സംവിധാനം തടസ്സമാണ്. ഇതാണ് വാദമെങ്കില്‍, വാസ്തവത്തില്‍ ഉയര്‍ന്ന ജീവിതനിലവാരം ഒറ്റപ്പെട്ടു നേടിയെടുക്കാന്‍ കഴിയുന്ന വ്യക്തിഗതമായൊരു വിഷയമാണോ? ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന്റെ ഭാഗമായി മാത്രമേ ഏതൊരു വ്യക്തിക്കും വികസിക്കാനും ഉയര്‍ന്ന ജീവിതനിലവാരത്തിലേക്ക് എത്താനും കഴിയൂ.

സമൂഹത്തിലെ മധ്യവര്‍ഗ്ഗത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് ഇവിടെ സ്വര്‍ഗ്ഗീയമായ സംഗതിയായി എടുത്തു കാണിക്കുന്നത്. വാസ്തവത്തില്‍ അത് തിരഞ്ഞെടുക്കലാണ്. വികാസമല്ല. ലോകത്തില്‍ തൊഴിലാളിയായ അമ്പാനി മുതലാളിയായ കഥ പറഞ്ഞ് മയക്കുന്ന ജാലവിദ്യ. ഈ ജാലവിദ്യ വാസ്തവത്തില്‍ ഓട്ടയെ ഇരുട്ടുകൊണ്ടടക്കുന്ന ഒരു പ്രക്രിയയല്ലാതെ മറ്റെന്താണ്. വലിയൊരു തൊഴിലില്ലായ്മ പട പുറത്തുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടക്കുന്നവര്‍ക്കുമാത്രമേ ഇത്തരത്തില്‍ ചിന്തിക്കാനാവൂ.

ഭരണാധികാരികള്‍ അനുദിനം ഗീബല്‍സിനു പഠിക്കുമ്പോള്‍ അക്കരപച്ചകള്‍ ആശ്വാസമാവും. ഇത്തരം അക്കരപച്ചകള്‍ കണ്ട് വാടിത്തളര്‍ന്നു പോകേണ്ടുന്ന വിഭാഗമാണോ  വിദ്യാര്‍ത്ഥികള്‍. മുതലാളിത്തം ദുരമൂത്ത പിശാചു തന്നെയാണ്, ഇത്തരം പച്ചകള്ളങ്ങള്‍ കൊണ്ടല്ലാതെ അതിന് അതിജീവനം സാധ്യമല്ല. അണ്ണാക്കില്‍ കമ്പിട്ടിളക്കിയാലും ഒരക്ഷരവും ഉരിയാടാത്ത ഒരു വിഭാഗമാക്കി നമ്മെ മാറ്റിത്തീര്‍ത്തതുകൊണ്ട് നമ്മുടെ മസ്തിഷ്‌കത്തില്‍ ഇത്തരം അക്കരപച്ചകള്‍ നൃത്തമാടുന്നതുകൊണ്ട് നമുക്ക് കണ്ണടക്കാം. ആത്മ വഞ്ചന നടത്താം.

ഇക്കാലമത്രയും ഇതൊക്കെ നിര്‍വ്വഹിച്ചിരുന്ന സര്‍വ്വകലാശാലയെ ശക്തിപ്പെടുത്തകയും നവീകരിക്കുകയും ചെയ്യുന്നതിനു പകരം, വിദ്യാഭ്യാസമെന്നാല്‍ കമ്പോളമെന്നും വിജ്ഞാനമെന്നാല്‍ കച്ചവടച്ചരക്കെന്നും പാടിനടക്കുന്ന നിങ്ങളുടെ ഏതൊരു പരിഷ്‌കരണവും ഞങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല എന്ന തിരിച്ചറിവാണ് നമുക്കാദ്യം വേണ്ടത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ടി.പി. ശ്രീനിവാസന്റെ തന്നെ വാക്കുകളാണ്. “”ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായ വ്യവസായ ശാലകള്‍ (മുതലാളിമാര്‍) ഇതിന്റെ സംരഭകരായി വരണം. ബിരുദക്കാരെ റിക്രൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ ജോലിക്ക് യോഗ്യരല്ല എന്ന് പ്രഖ്യാപിക്കുന്നതിലോ മാത്രം ഒതുങ്ങാതെ കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നതുള്‍പ്പടെ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനം നടത്തി ഗുണമേന്മ ഉറപ്പുവരുത്തണം”” ഇതു കേട്ടിട്ടും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ശ്രീനിവാസനും ഇവിടെ വിലസുന്നുണ്ടെങ്കില്‍ അത് നമ്മുടെ തെറ്റു തന്നെയല്ലേ.

sam-pitroda

സാം പിത്രോഡ

പുതിയ പാക്കേജുകളാണ് ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വെക്കുന്നത്. കോളേജുകള്‍ക്ക് സ്വയം ഭരണം നല്‍കുന്ന പ്രക്രിയ അടക്കമുള്ളതിനെ സ്വയം വിശേഷിപ്പിക്കുന്നത് ഹയര്‍ എജുക്കേഷന്‍ ടു പോയിന്റ് സീറോ (Higher Education 2.0) എന്നാണ്. അഞ്ച് മേഖലകള്‍ക്കാണ് ശ്രദ്ധയൂന്നുന്നതെന്നാണ് കൗണ്‍സില്‍ അടിവരയിടുന്നത് (ഫൈവ് ഏരിയാസ് ഓഫ് സ്‌പെഷ്യല്‍ അറ്റന്‍ഷന്‍).

ഇഫ്രാ സ്‌ട്രെക്ച്ചര്‍ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തല്‍, അധ്യാപക പരിശീലനം, ഗവേഷണം, സ്വയംഭരണം. നല്ലത്. എന്നാല്‍ ഇത് എന്തിനുവേണ്ടി. ഇവിടുത്തെ കച്ചവടക്കാര്‍ക്ക് മേഞ്ഞുനടക്കാനോ? അങ്ങേയറ്റം ബ്യൂറോക്രാറ്റുകളായിരിക്കുന്ന ജനങ്ങളൊരിക്കലും ആഗ്രഹിക്കാത്ത ഈ കൗണ്‍സിലിനെന്തു കാര്യം ഇതൊക്കെ തീരുമാനിക്കാന്‍.

ഇക്കാലമത്രയും ഇതൊക്കെ നിര്‍വ്വഹിച്ചിരുന്ന സര്‍വ്വകലാശാലയെ ശക്തിപ്പെടുത്തകയും നവീകരിക്കുകയും ചെയ്യുന്നതിനു പകരം, വിദ്യാഭ്യാസമെന്നാല്‍ കമ്പോളമെന്നും വിജ്ഞാനമെന്നാല്‍ കച്ചവടച്ചരക്കെന്നും പാടിനടക്കുന്ന നിങ്ങളുടെ ഏതൊരു പരിഷ്‌കരണവും ഞങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല എന്ന തിരിച്ചറിവാണ് നമുക്കാദ്യം വേണ്ടത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ടി.പി. ശ്രീനിവാസന്റെ തന്നെ വാക്കുകളാണ്. “”ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായ വ്യവസായ ശാലകള്‍ (മുതലാളിമാര്‍) ഇതിന്റെ സംരഭകരായി വരണം. ബിരുദക്കാരെ റിക്രൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ ജോലിക്ക് യോഗ്യരല്ല എന്ന് പ്രഖ്യാപിക്കുന്നതിലോ മാത്രം ഒതുങ്ങാതെ കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നതുള്‍പ്പടെ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനം നടത്തി ഗുണമേന്മ ഉറപ്പുവരുത്തണം”” ഇതു കേട്ടിട്ടും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ശ്രീനിവാസനും ഇവിടെ വിലസുന്നുണ്ടെങ്കില്‍ അത് നമ്മുടെ തെറ്റു തന്നെയല്ലേ.

മാത്രവുമല്ല ഇപ്പോള്‍ നടക്കുന്ന സ്വയംഭരണത്തെ ആഗോളവല്‍ക്കരണത്തിന്റെ സ്വാഭാവിക പരിണതിയായി തന്നെയാണ് ഈ വിദ്യാഭ്യാസ വിചക്ഷണവൃന്ദവും കരുതുന്നത്. അപ്പോള്‍ പിന്നെ നമുക്ക് സംശയിക്കാന്‍ ഒരു വകയുമില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാര്‍ തന്നെ ഞങ്ങള്‍ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളാണെന്നും സ്വകാര്യമൂലധനത്തിന്റെ കൂലി എഴുത്തുകാരാണെന്നും സ്വയം പ്രഖ്യാപിക്കുമ്പോള്‍ നമ്മളവരെ മിശിഹമാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കാം. അടുത്ത കാലത്താണ് വിദേശസര്‍വ്വകലാശാല ബില്‍ പാസ്സാക്കപ്പെട്ടത്. അപ്പോള്‍ വിദേശീയവും ദേശീയവുമായ മൂലധന ശക്തികളുടെ ചാണക്യന്മാരാണിവരെന്ന് ഇനിയെങ്കിലും ഇവരെ അടയാളപ്പെടുത്താം. ഒലിച്ചുപോവുന്നത് നമ്മുടെ കാലിനടിയിലെ മണ്ണുതന്നെയാണെന്ന് നമുക്ക് ഇനിയെങ്കിലും ബോധ്യപ്പെടാം.

സ്വയംഭരണ കോളേജുകള്‍ എന്നത് അത്ര പുതിയ ഒരു വീഞ്ഞല്ലതന്നെ. മറിച്ച് പലതവണ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളില്‍ കടന്നുകൂടാന്‍ ശ്രമിച്ചെങ്കിലും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള ജനാധിപത്യ സമൂഹത്തിന്റെ വന്‍ എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചിട്ടുള്ള ഒന്നാണ്. 1964-66 കാലഘട്ടത്തിലെ കോത്താരി കമ്മീഷനാണ് കോളേജ് സ്വയംഭരണം എന്ന ആശയം ഔദ്യോഗികമായി മുന്നോട്ട് വെച്ചത്. വളരെ ചുരുക്കം ചില കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്നത് പടിപടിയായി 1967ല്‍ എത്തുമ്പോഴേക്കും സ്വയംഭരണം നല്‍കുന്നതില്‍ ലിബറല്‍ സമീപനം സ്വീകരിക്കണമെന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നു.

education-4

സ്വയംഭരണം വാസ്തവത്തില്‍ ആര്‍ക്ക്?

2013  ഏപ്രിലിലാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള ഡോ. എന്‍. ആര്‍ മാധവമേനോന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു മുമ്പാകെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2009ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വെച്ച കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന അജണ്ടയ്ക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ സാധൂകരണമാണ് മാധവമേനോന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്. ഇത് അക്കാലത്ത് തന്നെ അക്കാദമീയ തലങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും പൊതു സമൂഹത്തില്‍ ചര്‍ച്ചചെയ്തു തുടങ്ങിയതേയുള്ളു. വാസ്തവത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിലെ ഒന്നാം ഘട്ടം ഇത് നടപ്പാകുന്നതോടുകൂടി പൂര്‍ത്തിയാകുമെന്ന് കരുതാം; സര്‍വ്വകലാശാലകളുടെ അന്ത്യം.

സ്വയംഭരണ കോളേജുകള്‍ എന്നത് അത്ര പുതിയ ഒരു വീഞ്ഞല്ലതന്നെ. മറിച്ച് പലതവണ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളില്‍ കടന്നുകൂടാന്‍ ശ്രമിച്ചെങ്കിലും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള ജനാധിപത്യ സമൂഹത്തിന്റെ വന്‍ എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചിട്ടുള്ള ഒന്നാണ്. 1964-66 കാലഘട്ടത്തിലെ കോത്താരി കമ്മീഷനാണ് കോളേജ് സ്വയംഭരണം എന്ന ആശയം ഔദ്യോഗികമായി മുന്നോട്ട് വെച്ചത്. വളരെ ചുരുക്കം ചില കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്നത് പടിപടിയായി 1967ല്‍ എത്തുമ്പോഴേക്കും സ്വയംഭരണം നല്‍കുന്നതില്‍ ലിബറല്‍ സമീപനം സ്വീകരിക്കണമെന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നു.

ഇന്ത്യയിലെ കൊളോണിയല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കം തന്നെ സ്വയംഭരണ കോളേജുകളാണെന്നു കാണാം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് 1817ല്‍ ആദ്യ കോളേജുകള്‍ കടന്നു വരുമ്പോള്‍ അവ ഒരര്‍ത്ഥത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് ഈസ്റ്റിന്‍ഡ്യ കമ്പനിയുടെ കൈകളില്‍ നിന്ന് അധികാരം ബ്രിട്ടീഷ് സര്‍ക്കാരിലേയ്ക്ക് നിക്ഷിപ്തമാകുന്ന അവസരത്തിലാണ് ഇന്ത്യയിലെ ആദ്യ സര്‍വ്വകലാശാലകള്‍ ബോംബേ, മദ്രാസ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആദ്യമായി സ്ഥാപിതമാവുന്നത്.

അഫിലിയേറ്റിങ്ങ് സംവിധാനത്തിലുള്ളവയായിരുന്നു അവ. പില്‍ക്കാലത്ത് സ്വാതന്ത്ര്യാനന്തരവും ഈ അഫിലിയേറ്റിങ്ങ് സംവിധാനം തുടര്‍ന്നു. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായി നിരവധി മാറ്റങ്ങള്‍ ഇത്തരം സംവിധാനത്തില്‍ വന്നു കഴിഞ്ഞിരുന്നു. ജനാധിപത്യ ശക്തികളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളിലും അക്കാദമീയ പ്രവര്‍ത്തനങ്ങളിലും പരിമിതമായെങ്കിലും സ്ഥാപിക്കപ്പെട്ടു. പഠനമേഖലയുടെ സില്ലബസ്സടക്കം പരീക്ഷാ സംവിധാനമടക്കം ഇത്തരം ജനാധിപത്യ ബോഡികള്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു.

ബ്യൂറോക്രസിയുടെ കൂത്തരങ്ങാണ് വാസ്തവത്തില്‍ സ്വയംഭരണ കോളേജുകള്‍. അവിടെ അധികാര വികേന്ദ്രീകരണമല്ല അധികാര അതികേന്ദ്രീകരണമാണ് സംഭവിക്കുക. എന്തുകൊണ്ടാണ് കോളേജ് സ്വയംഭരണമെന്ന വെളിപാടുണ്ടായിരിക്കുന്നത്? ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മുമ്പേ നടന്നുവന്നിരുന്ന വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണം തകൃതിയായി നടക്കുന്നു. ഇനി ഈ സ്വകാര്യ മുതലാളിത്തത്തിന് സര്‍വ്വതന്ത്ര സ്വതന്ത്രമായി വിലസണം. തങ്ങളുടെ കൈകളിലേയ്ക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെടണം. ഭരണ നിര്‍വ്വഹണപരവും അക്കാദമീയവും ധനപരവുമായ കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് പണം കൊയ്യുന്നതിനു തടസ്സമാകാത്ത വിധം യഥേഷ്ടം തങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കണം. എതിര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കും മൂക്കുകയറിടണം. അത് വിദ്യാര്‍ത്ഥികളായാലും അദ്ധ്യാപകരായാലും മറ്റ് ജീവനക്കാരായാലും.

rajiv-manmoha-rubb

രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ്, അബ്ദുറബ്ബ്‌

കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്നു വാദിക്കുന്നവരും ശുപാര്‍ശ ചെയ്യുന്നവരും സര്‍വ്വകലാശാലകള്‍ക്കുണ്ടെന്ന് ചൂണ്ടി കാണിക്കുന്ന ഒരു പരിമിതി അതിന്റെ ബ്യൂറോക്രാറ്റിക് സ്വഭാവമാണ്. വാസ്തവത്തില്‍ അത്രമാത്രം അധികാര കേന്ദ്രിതവും ബ്യൂറോക്രാറ്റിക്കുമാണോ സര്‍വ്വകലാശാലകള്‍? നിലവിലുള്ള സര്‍വ്വകലാശാലകള്‍ കുറ്റമറ്റതാണെന്ന അഭിപ്രായം താര്‍ച്ചയായും ഇല്ല. അവ നവീകരിക്കപ്പെടേണ്ടതു തന്നെയാണ്. ബ്യൂറോക്രസിയുടെ സ്വാധീനവും ഉണ്ട്. എന്നാല്‍ അവ അപ്പാടെ ജനാധിപത്യ വിരുദ്ധമാണെന്ന് സമ്മതിച്ചുതരാന്‍ കഴിയില്ല.

സര്‍വ്വകലാശാലകളിലെ ജനാധിപത്യ സമിതികളായ സെനറ്റും സിന്റികേറ്റും ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക്ക് കൗണ്‍സിലുമൊക്കെ ചേര്‍ന്നാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിലെ എല്ലാ ഭരണ നിര്‍വ്വഹണ-അക്കാദമീയ കാര്യങ്ങളും തീരുമാനിച്ചിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാല്‍ ഇതിനു ബദലാകാന്‍ സ്വയംഭരണം എന്ന ആശയത്തിനു കഴിയുമോ? ഇല്ല എന്നാണ് ഉത്തരം.

ബ്യൂറോക്രസിയുടെ കൂത്തരങ്ങാണ് വാസ്തവത്തില്‍ സ്വയംഭരണ കോളേജുകള്‍. അവിടെ അധികാര വികേന്ദ്രീകരണമല്ല അധികാര അതികേന്ദ്രീകരണമാണ് സംഭവിക്കുക. എന്തുകൊണ്ടാണ് കോളേജ് സ്വയംഭരണമെന്ന വെളിപാടുണ്ടായിരിക്കുന്നത്? ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മുമ്പേ നടന്നുവന്നിരുന്ന വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണം തകൃതിയായി നടക്കുന്നു. ഇനി ഈ സ്വകാര്യ മുതലാളിത്തത്തിന് സര്‍വ്വതന്ത്ര സ്വതന്ത്രമായി വിലസണം. തങ്ങളുടെ കൈകളിലേയ്ക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെടണം. ഭരണ നിര്‍വ്വഹണപരവും അക്കാദമീയവും ധനപരവുമായ കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് പണം കൊയ്യുന്നതിനു തടസ്സമാകാത്ത വിധം യഥേഷ്ടം തങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കണം. എതിര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കും മൂക്കുകയറിടണം. അത് വിദ്യാര്‍ത്ഥികളായാലും അദ്ധ്യാപകരായാലും മറ്റ് ജീവനക്കാരായാലും.

ഇതുകൂടാതെ സമൂഹത്തെ ഉയര്‍ന്ന ബോധമണ്ഡലത്തിലേയ്ക്ക് നയിക്കുന്ന എന്നാല്‍ ലാഭകരമല്ലാത്ത കോഴ്‌സുകള്‍ കൈയ്യൊഴിഞ്ഞ് ലാഭകരമായ തൊഴിലധിഷ്ഠിത കമ്പോള കോഴ്‌സുകള്‍ തങ്ങള്‍ക്ക് തുടങ്ങണം. കൂടാതെ യാതൊരു വരുമാനവും ലഭിക്കാത്ത സാധാരണക്കാരന്റ മക്കളെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് തള്ളണം. ഇതല്ലേ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ തമിഴ്‌നാടില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഏറ്റവും ലേറ്റസ്റ്റായ വര്‍ത്തമാനം? അനുഭവ പരിസരം? ഉന്നത വിദ്യാഭ്യാസ കൗണ്‍സിലടക്കം പഠനത്തിനു വിധേയമാക്കിയിട്ടുള്ള സ്വയംഭരണ കോളേജുകള്‍ തമിഴ്‌നാട്ടിലെ കേവലം കോച്ചിങ് മാളുകള്‍ മാത്രമാണ് എന്നു വരുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗതിയെന്താകും?

അടുത്ത പേജില്‍ തുടരുന്നു

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 15 ആക്കണമെന്ന് വാദിക്കുന്ന, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന കോഎജ്യൂക്കേഷനെ എതിര്‍ക്കുന്ന മുസ്‌ലീം പൗരോഹിത്യത്തിനും മുസ്‌ലീങ്ങളും ദളിതുകളുമടക്കം മത-ജാതി ന്യൂനപക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സവര്‍ണ്ണ ബ്രാഹ്മണ ഹൈന്ദവ ഫാസിസ്റ്റ് ശക്തികള്‍ക്കും ശാസ്ത്രത്തിന് അന്ത്യകൂദാശ പാടാന്‍ അരമനകള്‍തോറും ഇടയലേഖനങ്ങള്‍ വായിച്ചു നടക്കുന്ന ക്ര്‌സ്ത്യന്‍ പൗരോഹിത്യത്തിനും സ്വയംഭരണ കോളേജുകള്‍ക്കുള്ള സര്‍ക്കാര്‍ നടപടികള്‍ മനസ്സില്‍ “ലഡു” പൊട്ടിച്ചിരിക്കുമെന്നുറപ്പാണ്.

education-2

മതശക്തികള്‍ നോട്ടമിടുന്ന സ്വയംഭരണം

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്താണ്? മത മാനേജുമെന്റുകള്‍ക്ക് എന്നേ ഉന്നത വിദ്യാഭ്യാസം പകുത്തു നല്‍കിയിരിക്കുന്നു നമ്മുടെ ഭരണകര്‍ത്താക്കള്‍. നീതി പീഠമടക്കം ഇതിന് ചൂട്ടുപിടിക്കുന്ന അവസ്ഥ. തുടക്ക കാലത്ത് നിരവധി സമരങ്ങള്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇന്ന് ഇത്തരം രാഷ്ട്രീയ സംഘടനകളെ പിടികൂടിയ അരാഷ്ട്രീയതയും ജീര്‍ണ്ണതയും മതമേലാളന്‍മാര്‍ക്ക് സൈ്വര്യ വിഹാരത്തിന് കളമൊരുക്കിയിരിക്കുന്നു.

മുമ്പ് 2000ത്തില്‍ ബി.ജെ. പിക്ക് അധികാരം ലഭിച്ച അവസരത്തിലും ഇന്നത്തെ ഗുജറാത്തിലും, ബി.ജെ.പി ഭരിക്കുന്ന ഇതരസംസംഥാനങ്ങളിലും പാഠഭാഗങ്ങളുടെ അവസ്ഥ എന്തായിരുന്നു/എന്താണ്? പാഠഭാഗങ്ങള്‍ അങ്ങേയറ്റം മതകീയമാവുകയും ശാസ്ത്ര വിഷയങ്ങള്‍ കയ്യൊഴിയുകയും ചരിത്ര പുസ്തകങ്ങള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്തുകൊണ്ട് വര്‍ഗ്ഗീയ വല്‍ക്കരണത്തിന്റെ മലവെള്ളപ്പാച്ചില്‍ നാം കണ്ടതാണ്. ഒരു ചലച്ചിത്ര വിദ്യാഭ്യാസ സംരംഭത്തിന്റെ തലപ്പത്തേക്ക് എത്തിപ്പെടാന്‍ കേവലം സീരിയല്‍ നടനായാല്‍ മതി എന്ന അവസ്ഥ. എന്തും വിളിച്ചുകൂവുന്ന മതന്യൂനപക്ഷ വിരുദ്ധരും സവര്‍ണ ജാതിക്കോമരങ്ങളുമായ രാഷ്ട്രീയക്കാര്‍ക്ക് യഥേഷ്ഠം കളിക്കാവുന്ന പ്ലേഗ്രൗണ്ടുകളായി മാറുന്ന വിദ്യാഭ്യാസമേഖല…

അത് ജനകീയമായി തിരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നേതൃത്വത്തിലാണെങ്കില്‍, ഇനി മത-ജാതി സംഘടനകള്‍ സ്വസ്ഥം മേഞ്ഞു നടക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് സ്വയംഭരണം കൂടി നല്‍കപ്പെട്ടിരിക്കുന്നു. നിശബ്ദമല്ലാത്ത അടിയന്തിരാവസ്ഥകളിലാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് അടുത്തകാലായി നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ തന്നെ ധാരാളം. മത പൗരോഹിത്യത്തിന്റെ വസന്തകാലമാണിത്. നവോത്ഥാന മൂല്യങ്ങളുടെ ശവപ്പറമ്പും.

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 15 ആക്കണമെന്ന് വാദിക്കുന്ന, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന കോഎജ്യൂക്കേഷനെ എതിര്‍ക്കുന്ന മുസ്‌ലീം പൗരോഹിത്യത്തിനും മുസ്‌ലീങ്ങളും ദളിതുകളുമടക്കം മത-ജാതി ന്യൂനപക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സവര്‍ണ്ണ ബ്രാഹ്മണ ഹൈന്ദവ ഫാസിസ്റ്റ് ശക്തികള്‍ക്കും ശാസ്ത്രത്തിന് അന്ത്യകൂദാശ പാടാന്‍ അരമനകള്‍തോറും ഇടയലേഖനങ്ങള്‍ വായിച്ചു നടക്കുന്ന ക്ര്‌സ്ത്യന്‍ പൗരോഹിത്യത്തിനും സ്വയംഭരണ കോളേജുകള്‍ക്കുള്ള സര്‍ക്കാര്‍ നടപടികള്‍ മനസ്സില്‍ “ലഡു” പൊട്ടിച്ചിരിക്കുമെന്നുറപ്പാണ്.

കച്ചവടക്കാരന്റെ കച്ചവടയുക്തിക്കനുസരിച്ച് ഏതു വിജ്ഞാനവും ഏതുവിലയ്ക്കും വില്‍ക്കാം എന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പൂര്‍ണമായും സ്വകാര്യവല്‍ക്കരണവും സ്വകാര്യ മുതലാളിമാരുടെ കൈകളിലേയ്ക്കുള്ള അധികാര കേന്ദ്രീകരണവും. ഇതാണ് ഇന്ന് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. ഇപ്പോള്‍ തന്നെ കേരളത്തിലും ഇതാണവസ്ഥ. നിങ്ങള്‍ വിദ്യാര്‍ത്ഥികളായിക്കൊള്ളട്ടെ അദ്ധ്യാപകരായിക്കള്ളട്ടെ രക്ഷകര്‍ത്താക്കളായിക്കൊള്ളട്ടെ തങ്ങള്‍ പറയുന്ന പണം കെട്ടി മുട്ടുമടക്കി നിന്ന് പഠനം പൂര്‍ത്തിയാക്കികൊള്ളണം. തനി ഫാസിസമാണ് സ്വയംഭരണകോളേജുകളിലെ വിദ്യാഭ്യാസമെന്ന് അവിടങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ ഇന്ന് വിശദീകരിക്കുന്നു. പഠനം പൂര്‍ത്തിയാകുമ്പോഴേയ്ക്കും കുടുംബം വെളുക്കും.

education-and-money

ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ക്രസ്ത്യന്‍ അസോസിയേഷന്‍ (AIACHE) 1974 മാര്‍ച്ചില്‍ തന്നെ ഇതിനു വേണ്ടി വാദിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ മതശക്തികള്‍ക്ക് വിദ്യാഭ്യാസത്തിനു മേല്‍ പൂര്‍ണ്ണാധികാരം കൂടി ലഭിച്ചിരിക്കുന്നു. ഡബിള്‍ ലോട്ടറിയടിച്ച ആനന്ദമായിരിക്കുമവര്‍ക്ക്. അപ്പോഴും പൂച്ചയ്‌ക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം എന്ന് നമ്മള്‍ ചോദിക്കരുത്. കാരണം ദൈവത്തിന്റെ ഈ പ്രതിപുരുഷന്‍മാര്‍ക്ക് വിദ്യാഭ്യാസത്തില്‍ തന്നെയാണ് കാര്യം. രണ്ടുണ്ട് കാര്യം. ഒന്ന് ശാസ്ത്രബോധത്തെ തകര്‍ത്ത് അറുപിന്തിരിപ്പന്‍ മൂല്യ ബോധങ്ങളെയും ജാതി വരേണ്യ ബോധങ്ങളെയും സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ച് തങ്ങളുടെ ആത്മീയാധികാരം നിലനിര്‍ത്താം. ഈ മൂല്യബോധങ്ങളുടെ കൂടി ഫലമായി സാമ്പത്തിക സംവരണവാദക്കാര്‍ ഇപ്പോള്‍ ഇവിടെ ധാരാളമായി രംഗത്തെത്തുന്നുണ്ടല്ലോ. രണ്ട്, ദൈവമായാലും കൊള്ളാം പുത്രനായാലും കൊള്ളാം തങ്ങള്‍ക്കും കിട്ടണം പണം. ഏതിനാണോ മാര്‍ക്കറ്റ് അത് ഞങ്ങള്‍ വില്‍ക്കും.

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും “പണം”

കാലങ്ങളായി യാതൊരു നിയന്ത്രണവുമില്ലാതെ തലവരി പിരിക്കുന്നതിനും ഉയര്‍ന്ന കൊള്ള ഫീസ് ഈടാക്കുന്നതിനും കോടതികള്‍ കയറി ഇറങ്ങേണ്ടി വന്നിരുന്ന മാനേജുമെന്റുകളെ സംബന്ധിച്ചിടത്തോളം ഈ പങ്കപ്പാടുകള്‍ക്കാണ് ഇതോടെ അറുതിവരാന്‍ പോകുന്നത്. ഇനി ആരു ചോദിക്കാന്‍ എന്ന ഭാവമാണ് മാനേജുമെന്റുകള്‍ക്ക്. ആരുടെയും കഴുത്തറുത്ത് പണം വാങ്ങാം എന്ന നില സ്വയംഭരണത്തിലൂടെ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്നു.

കച്ചവടക്കാരന്റെ കച്ചവടയുക്തിക്കനുസരിച്ച് ഏതു വിജ്ഞാനവും ഏതുവിലയ്ക്കും വില്‍ക്കാം എന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പൂര്‍ണമായും സ്വകാര്യവല്‍ക്കരണവും സ്വകാര്യ മുതലാളിമാരുടെ കൈകളിലേയ്ക്കുള്ള അധികാര കേന്ദ്രീകരണവും. ഇതാണ് ഇന്ന് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. ഇപ്പോള്‍ തന്നെ കേരളത്തിലും ഇതാണവസ്ഥ. നിങ്ങള്‍ വിദ്യാര്‍ത്ഥികളായിക്കൊള്ളട്ടെ അദ്ധ്യാപകരായിക്കള്ളട്ടെ രക്ഷകര്‍ത്താക്കളായിക്കൊള്ളട്ടെ തങ്ങള്‍ പറയുന്ന പണം കെട്ടി മുട്ടുമടക്കി നിന്ന് പഠനം പൂര്‍ത്തിയാക്കികൊള്ളണം. തനി ഫാസിസമാണ് സ്വയംഭരണകോളേജുകളിലെ വിദ്യാഭ്യാസമെന്ന് അവിടങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ ഇന്ന് വിശദീകരിക്കുന്നു. പഠനം പൂര്‍ത്തിയാകുമ്പോഴേയ്ക്കും കുടുംബം വെളുക്കും.

ഇന്ന് അദ്ധ്യാപക സംഘടനകള്‍ സ്വയംഭരണത്തിനെതിരെ സമരം ചെയ്യുമ്പോള്‍ അവരോട് ചൂണ്ടിക്കാണിക്കാനുള്ളത് കലാലയത്തിന്റെ/വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ബോധത്തെ തകര്‍ക്കുന്നതില്‍ ചൂരലുമായി മുമ്പന്തിയില്‍ നിങ്ങളുണ്ടായിരുന്നു എന്ന വസ്തുത ഓര്‍ക്കണം എന്നാണ്. ഇപ്പോഴും പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്ത രാഷ്ട്രീയ ബോധം കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിത് സ്വയം വിമര്‍ശനത്തിന്റെ കൂടെ അവസരമാവട്ടെ.

MA-BABY

എം.എ ബേബി

ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ശവക്കുഴി

വാസ്തവത്തില്‍ നേരത്തെ സൂചിപ്പിച്ചപോലെ ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ശവക്കുഴിയാണ് കോളേജുകളുടെ സ്വയംഭരണത്തോടെ ഇവിടെ നടപ്പാകാന്‍ പോകുന്നത്. കോളേജ് മാനേജുമെന്റുകള്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഇത്. എന്‍.ആര്‍. മാധവമേനോന്‍ റിപ്പോര്‍ട്ടു തന്നെ പരിശോധിക്കുക?
അക്കാദമികവും ഭരണനിര്‍വ്വഹണപരവും ധനപരവുമായ ആട്ടോണോമി മാനേജുമെന്റുകള്‍ക്ക് നല്‍കണമെന്നാണ് മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശക്തമായി ശുപാര്‍ശ തചെയ്യുന്നത്.

കോളേജിന്റെ സ്വയം ഭരണാധികാരികള്‍ എന്നു പറയുന്നത് “ഗവേര്‍ണിങ് ബോഡി”യാണ്. ഇതില്‍ 12 അംഗങ്ങളാണ് ഉള്ളത്. പന്ത്രണ്ടുപേരും നോമിനേഷനിലൂടെ അപ്പോയ്ന്‍മെന്റ് ചെയ്യപ്പെടുന്നവരാണ് എന്നതാണ് ഇതിലെ ഒരു വസ്തുത. മറ്റൊന്ന് 12ല്‍ 9 പേരെയും മാനേജുമെന്റുകളാണ് നോമിനേറ്റ് ചെയ്യുന്നത്. 9 പോര എന്നാണ് മാനേജുമെന്റുകള്‍ വാദിക്കുന്നത്. തങ്ങള്‍ പണമിറക്കുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ നോമിനികള്‍ എന്നാണവരുടെ ചോദ്യം. എന്തായാലും ഈ “അധികാര വികേന്ദ്രീകരണം” 12ല്‍ 9 പേരുള്‍പ്പെടുന്ന മാനേജുമെന്റ് നോമിനികളുടെ കൈകളിലേക്കുള്ള/മാനേജുമെന്റിലേക്കുള്ള അധികാര കേന്ദ്രീകരണമാണ്. [3]

ബാക്കി മൂന്നുപേരെ സംസ്ഥാന സര്‍ക്കാര്‍, യു.ജി.സി, സര്‍വ്വകലാശാലകള്‍ എന്നിവര്‍ നോമിനേറ്റ് ചെയ്യും. ഇതിന്റെ കീഴില്‍ ഒരു അക്കാദമിക്ക് കൗണ്‍സിലുമുണ്ടാകും. അവരായിരിക്കും അക്കാദമീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇതില്‍ 4 അംഗം കോളേജിനു പുറത്തുള്ളവരായിരിക്കും. അവരെ നിയമിക്കുന്നതാകട്ടെ ഗവേര്‍ണിങ് ബോഡിയും. അങ്ങനെ ആകെ മൊത്തം സ്വകാര്യ മുതലാളിമാരുടെയും മത മേലാളന്‍മാരുടെയും ഒരു മൊത്തക്കച്ചവടമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിലൂടെ സാധാരണക്കാരന്‍ മക്കളുടെ ഗതി അതോഗതിയാവും എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ടോ?

വാസ്തവത്തില്‍ നമ്മുടെ ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ രണ്ട് തൂണുകള്‍ സ്വകാര്യ മുതലാളിമാര്‍ എന്നേ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അതില്‍ ഒരെണ്ണത്തെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞ ഒരു ദശകത്തിനുള്ള്ില്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷവും രാഷ്ട്രീയ ബോധവുമായിരുന്നു അത്. അത് ഘട്ടം ഘട്ടമായി തകര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ മൂല്യച്ചുതിയെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു വിദ്യാലയങ്ങളിലെ/കലാലയങ്ങളിലെ ഈ അരാട്രീയവല്‍ക്കരണ പ്രക്രിയ പൂര്‍ത്തീകരിച്ചത്.

സി.സി.എസ്.എസ് നടപ്പായതോടെ കലാലയത്തിലെ രാഷ്ട്രീയ ബോധം പൂര്‍ണമായിതന്നെ തകര്‍ന്നിരിക്കുന്നു. ഇന്ന് അടിമ ബോധമാണ് കലാലയങ്ങളില്‍ നിറഞ്ഞ നില്‍ക്കുന്നത്. അരാഷ്ട്രീയവല്‍ക്കരണവുമായി നാക്ക് (NAAC) കടന്നു വന്നപ്പോള്‍ എസ്.എഫ്.ഐ. അടക്കം പച്ചപരവതാനി വിരിച്ചെങ്കില്‍, ചരിത്രത്തോട് അവര്‍ക്ക് കണക്കു പറയേണ്ടിവരും. ഒട്ടനവധി രക്തസാക്ഷിത്വങ്ങളോട് കണക്കു പറയേണ്ടി വരും.

education

ഇന്ന് അദ്ധ്യാപക സംഘടനകള്‍ സ്വയംഭരണത്തിനെതിരെ സമരം ചെയ്യുമ്പോള്‍ അവരോട് ചൂണ്ടിക്കാണിക്കാനുള്ളത് കലാലയത്തിന്റെ/വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ബോധത്തെ തകര്‍ക്കുന്നതില്‍ ചൂരലുമായി മുമ്പന്തിയില്‍ നിങ്ങളുണ്ടായിരുന്നു എന്ന വസ്തുത ഓര്‍ക്കണം എന്നാണ്. ഇപ്പോഴും പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്ത രാഷ്ട്രീയ ബോധം കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിത് സ്വയം വിമര്‍ശനത്തിന്റെ കൂടെ അവസരമാവട്ടെ.

സി.സി.എസ്.എസ് നടപ്പായതോടെ കലാലയത്തിലെ രാഷ്ട്രീയ ബോധം പൂര്‍ണമായിതന്നെ തകര്‍ന്നിരിക്കുന്നു. ഇന്ന് അടിമ ബോധമാണ് കലാലയങ്ങളില്‍ നിറഞ്ഞ നില്‍ക്കുന്നത്. അരാഷ്ട്രീയവല്‍ക്കരണവുമായി നാക്ക് (NAAC) കടന്നു വന്നപ്പോള്‍ എസ്.എഫ്.ഐ. അടക്കം പച്ചപരവതാനി വിരിച്ചെങ്കില്‍, ചരിത്രത്തോട് അവര്‍ക്ക് കണക്കു പറയേണ്ടിവരും. ഒട്ടനവധി രക്തസാക്ഷിത്വങ്ങളോട് കണക്കു പറയേണ്ടി വരും.

രണ്ടാമത്തെ ഘടകം യൂണിവേഴ്‌സിറ്റികളാണ്. അധികാര കേന്ദ്രീകരണവും ബ്യൂറോക്രസിയുടെയും കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. എന്താണ് ഡിസ്അഫിലിയേഷനും ഡീംഡ് സര്‍വ്വകലാശാലകളും സ്വയംഭരണവും കൊണ്ടുവരാന്‍ അധികാരികള്‍ നിരത്തുന്ന ന്യായവാദങ്ങള്‍? വളരെ വലിയ സര്‍വ്വകലാശാലകള്‍ കാലഹരണപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായിരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ സര്‍വ്വകലാശാലകള്‍ അശക്തരാണ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ കുറയുന്നു. ഇതൊക്കെയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ.ബേബി തന്നെ മുമ്പോട്ട് വെച്ച ന്യയവാദങ്ങള്‍.

എന്നാല്‍ ഇതൊക്കെ നിര്‍വ്വഹിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പോലെയുള്ള ഒരു ബ്യാറോക്രാറ്റിക് സംവിധാനത്തിനു കഴിയുമോ? വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലൂടെ പ്രവര്‍ത്തി വിഭജനത്തിന്റെയും അനുഭവ ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ കേന്ദ്രീകൃതമായി നിര്‍വ്വഹിക്കപ്പെടുന്ന സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനം ഒരു മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബ്യൂറോക്രാറ്റിക് സമിതിക്ക്, “ഗവേര്‍ണിങ് ബോഡി”ക്ക് കഴിയുമോ? ഇവര്‍ക്ക് കഴിയാവുന്നതാണെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയില്ലെന്ന് വിശ്വസിക്കാന്‍ സാമാന്യ യുക്തിബോധമുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അപ്പോള്‍ കാര്യക്ഷമതയോ അധികാര കേന്ദ്രകീകരണമോ ബ്യൂറോക്രസിയൊ ഒന്നുമല്ല കാര്യം മറിച്ച് നമ്മുടെ സ്വകാര്യ കോളേജ് മാനേജ്‌മെന്റിന്, തങ്ങളുടെ പുതിയ അന്നദാതാവിന്, വിടുപണി ചെയ്യുക. അതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും അബ്ദുറബ്ബുമാരും എന്‍.ആര്‍മാധവമേനോന്‍മാരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

എത്ര വ്യക്താമാണ് കാര്യങ്ങള്‍!!! ലോക കമ്പോളത്തില്‍ മുതലാളിമാര്‍ക്ക് നല്‍കുന്ന അദ്ധ്വാനശക്തിയുടെ അഥവാ തൊഴിലാളിയുടെ/ജീവനക്കാരന്റെ വൈദഗ്ദ്ധ്യത്തിന്റെ ഗുണമേന്‍മ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. തൊഴില്‍ പരിശീലനമാണോ ഉന്നത വിദ്യാഭ്യാസം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്? തൊഴില്‍ പരിശീലനങ്ങള്‍ തൊഴില്‍ ശാലകള്‍ക്കുള്ളില്‍ നല്‍കുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെച്ചു നല്‍കുകയും അതിന്റെ ഗുണമേന്‍മയെകുറിച്ചു വാചാലരാവുകയും ചെയ്യുകയാണിവര്‍.

socrates

ആരുടെ ഗുണമേന്‍മ?

വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കാന്‍ എന്നു പറഞ്ഞാണല്ലോ സ്വയംഭരണമടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ പരിഷ്‌കരണങ്ങളും നടന്നുവരുന്നത്. എന്നാല്‍ ഈ ഗുണമേന്‍മ എന്നതിനെ ആരും തന്നെ വിമര്‍ശിച്ചു കാണുന്നില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിമര്‍ശകര്‍പോലും ഗുണമേന്‍മ എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്നാണോ?

വിദ്യാഭ്യാസത്തിന് ഗുണമേന്‍മ വേണമെന്നതിന് ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ ഈ ഗുണമേന്‍മയെ വ്യക്തമായി നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സ്വയംഭരണത്തിലടക്കം പറയുന്ന ഗുണമേന്‍മ എന്താണെന്നറിയണമെങ്കില്‍ നമ്മള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ രേഖകള്‍ ഒന്ന് അരിച്ചു പെറുക്കുന്നത് നന്നായിരിക്കും.

“ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഏവര്‍ക്കും എന്ന ലക്ഷ്യം സ്‌കൂള്‍ തലത്തില്‍ എന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിലും പ്രസക്തമാണ്” [4] എന്നു പറയുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ കരടു രേഖ തുടര്‍ന്നു പറയുന്നതെന്താണ്? “ഇപ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന മനുഷ്യ മൂലധനത്തിന്റെ കയറ്റുമതി നിലനിര്‍ത്തുന്ന നമ്മുടെ മനുഷ്യവിഭവശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്.”

എത്ര വ്യക്താമാണ് കാര്യങ്ങള്‍!!! ലോക കമ്പോളത്തില്‍ മുതലാളിമാര്‍ക്ക് നല്‍കുന്ന അദ്ധ്വാനശക്തിയുടെ അഥവാ തൊഴിലാളിയുടെ/ജീവനക്കാരന്റെ വൈദഗ്ദ്ധ്യത്തിന്റെ ഗുണമേന്‍മ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. തൊഴില്‍ പരിശീലനമാണോ ഉന്നത വിദ്യാഭ്യാസം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്? തൊഴില്‍ പരിശീലനങ്ങള്‍ തൊഴില്‍ ശാലകള്‍ക്കുള്ളില്‍ നല്‍കുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെച്ചു നല്‍കുകയും അതിന്റെ ഗുണമേന്‍മയെകുറിച്ചു വാചാലരാവുകയും ചെയ്യുകയാണിവര്‍.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ലക്ഷ്യം തന്നെ വിദ്യാഭ്യാസത്തെ ഏതാനും ചില വിദ്യാഭ്യാസ കുത്തകകളുടെ കൈകളില്‍ കേന്ദ്രീകരിക്കാനും ഈ വിജ്ഞാന കുത്തകകള്‍ക്ക് ഏതുവിലയ്ക്കും വിജ്ഞാനത്തെ ആര്‍ക്കു വേണമെങ്കിലും വില്‍ക്കാനുള്ള സാഹചര്യമൊരുക്കുകയാണ്. സാധാരണക്കാരന്റെ സൗകര്യങ്ങള്‍ കുറഞ്ഞ ചെറിയ കോളേജുകളെ വിഴുങ്ങിക്കൊണ്ട് സെല്‍ഫ് ഫിനാന്‍സ് ശക്തികളുള്‍പ്പടെയുള്ള സ്വകാര്യകോളേജുകള്‍ക്കും കോളേജ് ക്ലസ്റ്ററുകള്‍ക്കും അമിതാധികാരം നല്‍കുന്നതാണ് ഈ സ്വയംഭരണം.

education-3ഇതിലൂടെ ഇവിടെ കൊളോണിയല്‍ വിദ്യാഭ്യാസ കാലത്ത് മുന്നോട്ട് വെയ്ക്കപ്പെട്ട വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പുനരവതരിപ്പിക്കപ്പെടുകയാണ്. കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന 1835ല്‍ സര്‍ തോമസ് മെക്കാളെ ചെയര്‍മാനായുള്ള ബോര്‍ഡ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്റെ കുപ്രസിദ്ധ മിനുട്‌സില്‍ (മെക്കാളെ മിനുട്‌സ് എന്ന് ഇത് അറിയപ്പെടുന്നു) പറയുന്നു;

“”ഞങ്ങള്‍ക്കും ഞങ്ങള്‍ ഭരിക്കുന്നവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന വിവര്‍ത്തകരുടേതായ ഒരു വര്‍ഗത്തെ, അതായത് രക്തം കൊണ്ടും നിറം കൊണ്ടും ഇന്ത്യാക്കാരായ, അഭിരുചി കൊണ്ടും അഭിപ്രായം കൊണ്ടും വാക്കു കൊണ്ടും ബുദ്ധിശക്തി കൊണ്ടും തികഞ്ഞ ബ്രിട്ടീഷുകാരായ ഒരു വര്‍ഗത്തെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കും.””

ബ്രിട്ടീഷുകാര്‍ക്കു വേണ്ടിയുള്ള കൂലിയടിമകളെ സൃഷ്ടിക്കുമെന്നാണ് മെക്കാളെ മിനുട്‌സില്‍ വ്യക്തമാക്കുന്നത്. ഇതേ ദൗത്യമാണ് ഇനിമേല്‍ കോളേജുകളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. ഇതുതന്നെയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍ലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. വ്യത്യസ്ത നിപുണതകളുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കലാണ് തങ്ങളുടെ പണിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രഖ്യാപിക്കുക തന്നെ ചെയ്യുന്നുണ്ട്. ഭരണവര്‍ഗ്ഗത്തിനു വേണ്ടിയുള്ള മുതലാളിവര്‍ഗ്ഗത്തിനു വേണ്ടിയുള്ള നിപുണരായ കൂലിപ്പടയെ സൃഷ്ടിക്കുക.

സ്വകാര്യവല്‍ക്കരണവും വിദ്യാഭ്യാസ കേന്ദ്രീകരണവും

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ലക്ഷ്യം തന്നെ വിദ്യാഭ്യാസത്തെ ഏതാനും ചില വിദ്യാഭ്യാസ കുത്തകകളുടെ കൈകളില്‍ കേന്ദ്രീകരിക്കാനും ഈ വിജ്ഞാന കുത്തകകള്‍ക്ക് ഏതുവിലയ്ക്കും വിജ്ഞാനത്തെ ആര്‍ക്കു വേണമെങ്കിലും വില്‍ക്കാനുള്ള സാഹചര്യമൊരുക്കുകയാണ്. സാധാരണക്കാരന്റെ സൗകര്യങ്ങള്‍ കുറഞ്ഞ ചെറിയ കോളേജുകളെ വിഴുങ്ങിക്കൊണ്ട് സെല്‍ഫ് ഫിനാന്‍സ് ശക്തികളുള്‍പ്പടെയുള്ള സ്വകാര്യകോളേജുകള്‍ക്കും കോളേജ് ക്ലസ്റ്ററുകള്‍ക്കും അമിതാധികാരം നല്‍കുന്നതാണ് ഈ സ്വയംഭരണം.

2006 നവംബറില്‍ ASSOCHAMഉം ICRIERഉം സംയുക്തമായി നടത്തിയ “ആഗോളവല്‍ക്കരണവും ഇന്ത്യയിലെ വിദ്യാഭ്യാസവും” എന്ന സെമിനാറില്‍ ഉയര്‍ന്നുവന്ന ഒരാവശ്യം “”സെസ (SEZ) സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചുകൊണ്ട് വിജ്ഞാനത്തിന്റെ മേഖലയില്‍ മൂലധനവല്‍ക്കരണം പരീക്ഷിക്കാന്‍ തയ്യാറാകണം”” എന്നാണ്. ഇതുകൂടി പ്രാവര്‍ത്തികമാവുമ്പോള്‍ സമൂഹത്തില്‍ നിന്നും അന്യം നില്‍ക്കുന്ന, യാതൊരു പൗര നിയമങ്ങളോ തൊഴില്‍ നിയമങ്ങളോ ബാധകമാകാത്ത പ്രത്യേക സാമ്പത്തിക മേഖലകളായി വിദ്യാഭ്യാസം പരിണമിക്കും എന്നത് ഒരു വസ്തുതയാണ്.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും കയങ്ങളില്‍ നിന്നും വളരെ അടുത്ത കാലത്താണ് അവര്‍ അല്‍പ്പമെങ്കിലും വിമോചിതരായതെന്ന് നമുക്കറിയാം. അതും കടുത്ത സമരങ്ങളുടേയും ജനാധിപത്യ പ്രക്ഷോഭങ്ങളുടേയും കരുത്തൊന്നുകൊണ്ടുമാത്രം. കാരൂര്‍ കഥകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഏതാനും നാളുകള്‍ക്കു മുമ്പുവരെയുള്ള നമ്മുടെ അധ്യാപക സമൂഹത്തിന്റെ അവസ്ഥ മനസ്സിലാകും. കാരൂരിന്റെ “പൊതിച്ചോറി”ലെ അധ്യാപകനെ ആര്‍ക്കാണ് അത്ര പെട്ടന്ന് മറക്കാനാവുക?

education-10

പ്രിയ അധ്യാപകരോട്

സ്വാതന്ത്ര്യ സമരം മുതല്‍ ഇന്നോളം ജനാധിപത്യ വികാസത്തിന്റേയും സാമൂഹ്യ വികാസത്തിന്റേയും സുപ്രധാനമായൊരു ഘടകമായിരുന്നു നമ്മുടെ അധ്യാപക സമൂഹം. അതുകൊണ്ടുതന്നെ അവരെ എന്നും സമൂഹം ബഹുമാനിച്ചിരുന്നു. മറ്റേതൊരു തൊഴിലിനുമില്ലാത്ത ആദരവ് അധ്യാപകവൃത്തിക്ക് എന്നെന്നും ലഭ്യമായിരുന്നു. അവരതിന് അര്‍ഹരുമാണ്. ഒരു ജനതയെ അതിന്റെ മനോഘടനയെ (psyche) രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ അവിഭാജ്യമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ അബോധമനസ്സിനെ സൃഷ്ടിക്കാനുള്ള ദൗത്യമാണ് ഇവരിലര്‍പ്പിതം.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും കയങ്ങളില്‍ നിന്നും വളരെ അടുത്ത കാലത്താണ് അവര്‍ അല്‍പ്പമെങ്കിലും വിമോചിതരായതെന്ന് നമുക്കറിയാം. അതും കടുത്ത സമരങ്ങളുടേയും ജനാധിപത്യ പ്രക്ഷോഭങ്ങളുടേയും കരുത്തൊന്നുകൊണ്ടുമാത്രം. കാരൂര്‍ കഥകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഏതാനും നാളുകള്‍ക്കു മുമ്പുവരെയുള്ള നമ്മുടെ അധ്യാപക സമൂഹത്തിന്റെ അവസ്ഥ മനസ്സിലാകും. കാരൂരിന്റെ “പൊതിച്ചോറി”ലെ അധ്യാപകനെ ആര്‍ക്കാണ് അത്ര പെട്ടന്ന് മറക്കാനാവുക?

സ്വാശ്രയം തലപൊക്കുമ്പോഴൊക്കെ അധ്യാപകര്‍ കക്ഷിരാഷ്ട്രീയഭേദമന്യേ രംഗത്തെത്തിയിട്ടുണ്ട്. സ്വയംഭരണം എത്രമാത്രമാണ് അധ്യാപകരെ ചൂഷണം ചെയ്യാന്‍ പോവുക എന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം.

നിലവിലുള്ള ഭാരിച്ച ചുമടുകള്‍ക്കു പുറമെ കരിക്കുലം തയ്യാറാക്കല്‍ മുതല്‍ പരീക്ഷ നടക്കല്‍ തുടങ്ങി മൂല്യ നിര്‍ണ്ണയം വരെയുള്ള കാര്യങ്ങള്‍ അവരുടെ തൊഴിലിനെ നരകതുല്ല്യമാക്കുന്നുണ്ട്.

നിരവധി സമരത്തിലൂടെ അധ്യാപക സമൂഹം നേടിയെടുത്ത എല്ലാ അവകാശങ്ങളും കാറ്റില്‍ പറത്താന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരായ അധ്യാപകര്‍ പൂര്‍ണ്ണമായും തന്നെ സമരത്തിലാണ്. ഇത് വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമല്ല എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ ഇത്. മുമ്പ് വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യമാണെങ്കില്‍ ഇപ്പോള്‍ അധ്യാപകരുടെ സംഘടനാ സ്വാതന്ത്ര്യവും നഷ്ടമാകുമെന്ന അവസ്ഥ.

yes

സ്വയംഭരണ കോളേജില്‍ സ്വയംഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ മദ്രാസ്സിലെ പ്രശസ്തമായൊരു കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ അധ്യാപകരെ കോളേജധികാരികള്‍ ശിക്ഷിച്ച കഥ മുന്‍ എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജന്‍ വര്‍ഗ്ഗീസ്  “സ്റ്റാറ്റിസ്റ്റിക്‌സ്” ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ വേണ്ടെന്ന് അധികാരികള്‍ തീരുമാനിച്ചു!! അത്രമാത്രം ഭീതിതമാണ് കാര്യങ്ങള്‍. കരാര്‍ അധ്യാപകരുടെ ഒരു കുത്തൊഴുക്കായിരിക്കും ഇത്തരം കോളേജുകളില്‍ ഉണ്ടാവുക/ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടാതെ അനധ്യാപക ചുമതലകള്‍ വരെ അധ്യാപകസമൂഹത്തിന് ചെയ്യേണ്ട ഗതികേട് ഇതുമൂലം സംജാതമാകുമെന്ന് അധ്യാപക സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

നിരവധി സമരത്തിലൂടെ അധ്യാപക സമൂഹം നേടിയെടുത്ത എല്ലാ അവകാശങ്ങളും കാറ്റില്‍ പറത്താന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരായ അധ്യാപകര്‍ പൂര്‍ണ്ണമായും തന്നെ സമരത്തിലാണ്. ഇത് വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമല്ല എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ ഇത്. മുമ്പ് വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യമാണെങ്കില്‍ ഇപ്പോള്‍ അധ്യാപകരുടെ സംഘടനാ സ്വാതന്ത്ര്യവും നഷ്ടമാകുമെന്ന അവസ്ഥ.

അപമാനവീകരണത്തിന്റെ അറവു ശാലകള്‍

“”പ്രതിരോധം, പ്രതിഷേധം, അതിജീവനം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്. ആഘോഷം, അനുസരണ, ആത്മഹത്യ തുടങ്ങിയവ മാത്രമാണ് അവര്‍ക്കറിയുക. കാരണം അവര്‍ക്ക് നെരുദയെ അറിയില്ല. പുഷ്‌കിനെയും ദസ്തയോവ്‌സ്‌കിയെയും അറിയില്ല. തകഴിയെയും തോപ്പില്‍ ഭാസിയെയും കേട്ടിട്ടു പോലുമില്ല. തൊഴില്‍ മാത്രം ഊന്നിയ ഉപകരണ വിദ്യാഭ്യാസത്തിന്റെ “ഗുണമാണിത്.””

-ജി. നിര്‍മ്മല

അപമാനവീകതയുടെ ഏറ്റവും പ്രകടമായ തെളിവാണ് വിജ്ഞാന വിരോധം. ഇതിന്റെ വക്താക്കള്‍ എന്നെന്നും വിജ്ഞാനത്തെ ഭയന്നിരുന്നുവെന്ന് നമുക്ക് ചരിത്രം പരതിയാല്‍ കാണാന്‍ കഴിയും. ലോക വിജ്ഞാനം പൂര്‍ണമായും ഖുര്‍ആനിലുണ്ടെന്നും ഖുര്‍ആനിലില്ലാത്തത് ലോകത്തിനാവശ്യമില്ലായെന്നും പറഞ്ഞാണല്ലോ പലപ്പോഴും മതപൗരോഹിത്യം വിദ്യാഭ്യാസത്തിന് കൂച്ചുവിലങ്ങിടുന്നത്. എല്ലാ വിജ്ഞാനവും കീഴാളന് നല്‍കാതിരുന്ന ഭരണാധികാര വര്‍ഗ്ഗത്തിന്റെ ചരിത്രം, കീഴാളന്‍ സംസ്‌കൃതം കേട്ടാല്‍ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിച്ചിരുന്ന ചരിത്രം ഇന്ത്യയുടെ പൂര്‍വ്വകാല ചരിത്രമാണ്. വിജ്ഞാനത്തെ കുത്തകയാക്കിവെച്ചല്ലേ ബ്രാഹ്മണര്‍ ദളിത്/കീഴാള ജീവിതങ്ങളെ തങ്ങളുടെ കാല്‍ചുവട്ടിലിട്ട് ഞെരിച്ചത്.

എന്നെന്നും മാനവികരണത്തോടൊപ്പം അപമാനവീകരണത്തിന്റെയും ധാര സജീവമായിരുന്നുവെന്നത് പൂര്‍വ്വകാല ചരിത്രം. മാനവികതയ്ക്കായി എന്നെന്നും നിലകൊണ്ടിരുന്നത് സമൂഹത്തിലെ പോരാടുന്ന വര്‍ഗ്ഗങ്ങളായിരുന്നുവെന്ന് വര്‍ഗസമര ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭരണാധികാരവര്‍ഗങ്ങള്‍ അപമാനവീക ശക്തികളായും വര്‍ത്തിച്ചു പോന്നിരുന്നു.

സ്വാര്‍ത്ഥസ്വപ്നം നമുക്ക് പുതിയ അധികാരികള്‍ പകര്‍ന്നു തരുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ചോദ്യം ചെയ്യാനുള്ള നമ്മുടെ കഴിവുതന്നെയണെന്ന് നാം മറക്കുന്നുവോ! വിധേയത്വമെന്നത് ഒറ്റുകാരന്റെ ആത്മബോധമെന്നത് നമ്മള്‍ മറന്നുവോ? ചരിത്രം മറക്കുന്ന ഒരു ജനതയ്ക്കുള്ള ശിക്ഷ ഫാസിസത്തിന്റെ ഇരകളായി തീരുക എന്നതാണ്. ജര്‍മ്മനിയിലും ഇറ്റലിയിലും നമ്മള്‍ കണ്ടതാണത്. ഇന്ന് ആധുനിക “ജനാധിപത്യം” തന്നെ ഫാസിസത്തിന്റെ വിഷബീജം വിതയ്ക്കുകയാണ്. വിധേയത്വമാണ് ഫാസിസത്തിന്റെ മൂലധനം. ചോദ്യം ചെയ്യാനുതകാത്ത നാവാണതിന്റെ ഐക്കണ്‍.

stop

ഇന്ന് അല്‍പമെങ്കിലും ശേഷിക്കുന്ന മാനവിക മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് വിദ്യാഭ്യാസ അഴിച്ചുപണികള്‍ തകൃതിയില്‍ നടക്കുന്നത്. ഇപ്പോഴും നാം ഉറക്കം നടിക്കുകയാണ്. നമ്മുടെ തന്നെ ചരിത്രത്തെ നോക്കി പല്ലിളിക്കുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന തരിശ്ശിടല്‍ സമരം പോലും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സമരമായിരുന്നുവെന്ന് ഓര്‍ക്കാന്‍ കൂടി നാം ഭയക്കുന്നുവോ? ഇന്ന് നാം അപമാനവീകരിക്കപ്പെട്ട ഒരു ജനതയായി പരിണമിച്ചുകൊണ്ടിരിക്കുന്നു. അന്യന്റെ ദുഃഖം നമുക്ക് ഇന്ന് ഒന്നുമല്ലാതായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു.

സ്വാര്‍ത്ഥസ്വപ്നം നമുക്ക് പുതിയ അധികാരികള്‍ പകര്‍ന്നു തരുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ചോദ്യം ചെയ്യാനുള്ള നമ്മുടെ കഴിവുതന്നെയണെന്ന് നാം മറക്കുന്നുവോ! വിധേയത്വമെന്നത് ഒറ്റുകാരന്റെ ആത്മബോധമെന്നത് നമ്മള്‍ മറന്നുവോ? ചരിത്രം മറക്കുന്ന ഒരു ജനതയ്ക്കുള്ള ശിക്ഷ ഫാസിസത്തിന്റെ ഇരകളായി തീരുക എന്നതാണ്. ജര്‍മ്മനിയിലും ഇറ്റലിയിലും നമ്മള്‍ കണ്ടതാണത്. ഇന്ന് ആധുനിക “ജനാധിപത്യം” തന്നെ ഫാസിസത്തിന്റെ വിഷബീജം വിതയ്ക്കുകയാണ്. വിധേയത്വമാണ് ഫാസിസത്തിന്റെ മൂലധനം. ചോദ്യം ചെയ്യാനുതകാത്ത നാവാണതിന്റെ ഐക്കണ്‍.

“”അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍”” എന്ന് സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാഭരണത്തെ നോക്കി കാര്‍ക്കശ്യത്തോടെ വെല്ലുവിളിച്ച ഒരു ജനതയ്ക്ക് അടിമത്തത്തിന്റെ ആത്മബോധത്തിലേയ്ക്ക് ചുരുങ്ങാന്‍ സാധ്യമല്ല. നോക്കൂ.. കണ്ണു തുറന്നു നോക്കൂ… നമ്മുടെ ചുറ്റും പഴകി ദ്രവിച്ച ജീര്‍ണ്ണതയുടെ ദുര്‍ഗന്ധം തികട്ടി വരുന്നില്ലേ? ഈ തെരുവില്‍ ഒച്ചനഷ്ടപ്പെട്ടവന്റെ ദീനരോദനം കേള്‍ക്കുന്നില്ലേ? ഇതവന്റെ മാത്രമല്ല നമ്മുടെ തന്നെ ദീനരോദനമല്ലേ? നമ്മുടെ വിജ്ഞാന സമ്പത്തുകൂടി അവര്‍ കവര്‍ന്നെടുക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം?

കുറിപ്പുകള്‍

1.World Bank, 1986, Financing of Higher Education in Developing coutnries, The World Bank, Washington D.C.
2.Government of India, May 1997, “Government Subsidies in India : Discussion Paper”, Department of Economic Affairs, Minitsry of Finance, New Delhi, para 1.4
3. Report on Autonomous Colleges, page 6
4.കേരള സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നയം-കരട് രേഖ, പുറം 2.

അവലംബം

1. Globalization of Capital-An Outline of Resent Changes in the Modus Operandi Of Impirialism , Lal Pracham and Lok Dasta, Newdelhi 1996.
2. Vijender Sharma “”Indian Higher Education: Commodification and Foriegn Direct Investment””, The Marxist, Vol.xxiii, April-June,2007
3. Govt. of India, May 1997, “Govt. Subsidies in India”; A Paper, Dept. of Economic Affairs, Minitsry of Finance, New Delhi.
4.Govt. India Dec. 2004, “Cetnral Govt. Subsidies in India”, A Report Dept. of Economic Affairs, Minitsry of Finance, New Delhi.
5. Govt. India, 2000,”A policy Framework for Reforms in Education?? , A Report Submitted By Special Subject Group on „Policy Framework for Private Investment Education, Health and Rural Development? constituted by Prime Minister?s Council on Trade and Iindutsry with Mukesh Ambani (convener) and Kumara mangalam Birla (Member) , New Delhi.
6. A Report to the Nation 2006.Govt. of India , National Knowledge Commission.
7. ASSOCHAM-The Associated Chambers of Commerce and Industry of India and ICRIER-Indian Council of Research in International Economic Relation
8. കേരള സംംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ നയം കരട് രേഖ, 2009
9. Regulation for Retsructured Undergraduate Courses?, the Kerala State Higher Education Council.
10. ജി. നിര്‍മല, “ഉന്നത വിദ്യാഭ്യാസരംഗത്തെ പരീക്ഷണങ്ങള്‍”,മലയാളം വാരിക, മെയ് 8, 2009