Advertisement
SPONSORED
ഫൂട് & ആങ്കിള്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 16, 10:49 am
Thursday, 16th July 2020, 4:19 pm

കോഴിക്കോട് : കാല്‍പാദത്തിനും കാല്‍കുഴയ്ക്കുമുള്ള ചികിത്സയില്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് ഉത്തരകേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഫൂട് & ആങ്കില്‍ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ശ്രീ. അനസ് എടത്തൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള കാല്‍പാദത്തിന്റെയും കാല്‍കുഴയുടേയും ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഫൂട് & ആങ്കില്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

കായികരംഗത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ക്ലിനിക്കിന്റെ സേവനം ഏറെ ഗുണപ്രദമായി മാറുമെന്ന് ശ്രീ. അനസ് എടത്തൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. സമീര്‍ പി ടി (സി. ഒ. ഒ) ഡോ. പ്രദീപ് കുമാര്‍, ഡോ. മഹേന്ദ്ര വര്‍മ്മ, ഡോ. മൊയ്തുഷമീര്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്‍, ഡോ. രാധേഷ് നമ്പ്യാര്‍, ഡോ. ഷമീം ജി. എം, ഡോ. പ്രമോദ് സുദര്‍ശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ലിനിക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂലൈ 14 മുതല്‍ ആഗസ്റ്റ് 14 വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശോധനാ ക്യാമ്പ് നടക്കും. മുന്‍കൂര്‍ ബുക്കിംഗിന് വിളിക്കുക: 9562 44 00 88

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ