മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. തന്റെ കരിയറില്‍ 400ല്‍ അധികം സിനിമകളുടെ ഭാഗമായ നടന്‍ മോഹന്‍ലാലിനൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. വലിയ ഇടവേളക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി ഒന്നിച്ച ചിത്രമാണ് തുടരും.
ഇപ്പോള്‍ ശോഭനയെ കുറിച്ചും തുടരും സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും പറയുകയാണ് മണിയന്‍പിള്ള രാജു. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ശോഭനയും ലാലും തുടരും എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ശോഭനയൊക്കെ രാത്രി എട്ട് മണിക്ക് ഉറങ്ങുന്ന ആളാണ്. പക്ഷെ തുടരും സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ആയിരുന്നില്ല.
ചില ദിവസങ്ങളില്‍ ഷൂട്ടിങ് കഴിയാന്‍ വൈകും. ഒരു ദിവസം വെളുപ്പിന് അഞ്ചേ മുക്കാലിനാണ് ഷൂട്ടിങ് അവസാനിക്കുന്നത്. പാവം ശോഭന. അതുവരെ ഉറങ്ങാതെ ഇരുന്നു.
സിനിമ എങ്ങനെയെങ്കിലും ഷൂട്ട് ചെയ്ത് തീര്‍ക്കണം എന്നാകില്ലേ മനസില്‍ ഉണ്ടാകുക. തുടരും സിനിമയാണെങ്കില്‍ ഗംഭീര പടമല്ലേ. എനിക്കും അതില്‍ നല്ല റോളാണ് കിട്ടിയത്. അതിന് വേണ്ടി ഗെറ്റപ്പില്‍ ചെറിയ മാറ്റവും വരുത്തി.
ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ പഴയ കഥകളൊക്കെ പറയാറുണ്ട്. ഞാന്‍ ഒരിക്കല്‍ ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈംടേബിളെന്ന് ചോദിച്ചിരുന്നു.
രാത്രി എട്ട് മണിക്ക് ഉറങ്ങുന്നതാണ് ശീലം. എന്നിട്ട് രാവിലെ മൂന്ന് മണിക്ക് എണീക്കും. എഴുന്നേറ്റാല്‍ വീട്ടിന് അടുത്തുള്ള അമ്പലത്തിലേക്ക് നടന്ന് പോകും. എന്നിട്ട് ആറ് മണി വരെ അമ്പലത്തില്‍ ഇരുന്ന് തിരിച്ചു വരും. അങ്ങനെയൊക്കെയാണ് പറഞ്ഞത്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju Talks About Shobana And Thudarum Movie