ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.
അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. അസമിലെ 47 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലേക്കുമുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് ഒമ്പതിനാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും.
പശ്ചിമ ബംഗാളില്‍ കിഴക്കന്‍ മെദിനിപുര്‍ പശ്ചിമ മെദിനിപ്പൂര്‍, ജാര്‍ഗ്രാം മേഖലകളിലാണ് ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക.
അതേസമയം, തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അര്‍ദ്ധസൈനിക വിഭാഗങ്ങളെ പൂര്‍ണ്ണമായും സംസ്ഥാനങ്ങളുടെ പരിധിക്ക് വിട്ടു കൊടുക്കേണ്ടെന്നാണ് തീരുമാനം. ഇവയുടെ വിന്യാസത്തിന് കമ്മിറ്റി രൂപീകരിച്ച് നിഷ്പക്ഷ വിന്യാസം ഉറപ്പാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക