2024ലെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ സിനിമയായിരുന്നു ഫഹദിന്റെ ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ രംഗണ്ണന്‍ എന്ന ഗുണ്ടാ നേതാവായാണ് ഫഹദ് ഫാസില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആവേശം ആണെന്ന് പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍. മലയാള സിനിമ മുഴുവന്‍ പ്രകൃതി പടങ്ങളാണെന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ ചെയ്യുന്നതുപോലെ ലാര്‍ജര്‍ താന്‍ ലൈഫ് സിനിമകളെല്ലാം ചെയ്യാന്‍ മടിയാണെന്ന് പലപ്പോഴും പറയാറുണ്ടെന്നും ആ സമയത്ത് കൃത്യമായ ഇക്വേഷനില്‍ വന്ന സിനിമയാണ് ആവേശം എന്നും ആസിഫ് അലി പറയുന്നു.
അത്രയും ലൗഡായിട്ടുള്ള കഥാപാത്രം ഫഹദ് ഫാസില്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഫഹദിനോട് അസൂയ തോന്നിയെന്നും അങ്ങനെ ഒരു കഥാപാത്രം ചെയ്യണമെങ്കില്‍ ധൈര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘സ്വന്തം സിനിമയല്ലാതെ എനിക്ക് കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രമാണ് ആവേശം. എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ട ചിത്രമാണത്. നമ്മള്‍ തന്നെ പലസമയത്ത് പറഞ്ഞിട്ട് മലയാള സിനിമകള്‍ എല്ലാം പ്രകൃതി പടങ്ങളാണ്, ബാക്കിയുള്ള ഇന്‍ഡസ്ട്രികള്‍ ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ ചെയ്യാന്‍ നമുക്ക് ധൈര്യമില്ല, ലാര്‍ജര്‍ ദാന്‍ ലൈഫ് സിനിമകളെല്ലാം ചെയ്യാന്‍ മടിയാണ് എന്നൊക്കെ.
അങ്ങനെയിരിക്കുന്ന സമയത്ത് കൃത്യമായ ഇക്വേഷനില്‍ വന്ന സിനിമയാണ് ആവേശം.
ആ സിനിമയിലെ അത്രയും ലൗഡായിട്ടുള്ള കഥാപാത്രം ഫഹദ് ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ഫഹദിനോട് അസൂയ തോന്നിപോയി. അങ്ങനെ ഒരു കഥാപാത്രം ചെയ്യണമെങ്കില്‍ ധൈര്യം വേണം,’ ആസിഫ് അലി പറയുന്നു.