കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷം ആദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
സിനിമകള്‍ മോശമാകുന്ന സമയത്തും താന്‍ എന്നെങ്കിലും നല്ല സിനിമകള്‍ ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരുണ്ടെന്ന് ആസിഫ് അലി പറയുന്നു. നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന സന്തോഷവും അവര്‍ തരുന്ന ധൈര്യത്തിനുമൊക്കെ താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ കാരണമെന്തെന്ന് തനിക്കറിയില്ലെന്നും ആസിഫ് അലി പറഞ്ഞു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
‘സിനിമകള്‍ മോശം ആവുന്ന സമയത്തും ആസിഫ് എന്നെങ്കിലും ഒരു നല്ല സിനിമ ചെയ്യുമെന്ന് പറഞ്ഞിട്ട് എന്റെ എല്ലാ സിനിമകളും പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ട്. നല്ല സിനിമകള്‍ ചെയ്യുമ്പോഴും അവര്‍ക്ക് കിട്ടുന്ന സന്തോഷവും, അവര്‍ തരുന്ന ധൈര്യവും തന്നെയാണ് നമുക്ക് കിട്ടുന്ന ഊര്‍ജം.
അതിന് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നു. അതിന്റെ കാരണം എന്താണെന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ചെയ്തിട്ടില്ല, അത് ഒരിക്കലും ആസ്വദിച്ചിട്ടുമില്ല. തീര്‍ച്ചയായിട്ടും അതിനെ ബഹുമാനിക്കുന്നുണ്ട്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif ali about his fans love towards him