ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ആംആദ്മി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്.
പഞ്ചാബില്‍ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും വെറും ‘ തമാശ’യിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദര്‍ സിംഗ് നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി നിറവേറ്റുകയും അഴിമതിക്കാരായ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വേണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ആംആദ്മിക്ക് മാത്രമെ പഞ്ചാബില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കെജ് രിവളിന്റെ അവകാശ വാദം.
അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്നെ പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ശക്തമായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെക്കുകയും ചെയ്തു.
അമരീന്ദര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സിദ്ദു ആം ആദ്മിയിലേക്ക് പോകുമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ ആരോപിച്ചിരുന്നു.