ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിച്ചിരിക്കുകയാണ്. അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് പണികൊടുത്താണ് ഇന്ത്യ തുടങ്ങിയത്. അര്‍ഷ്ദീപിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (0) എഡ്ജില്‍ കുരുങ്ങി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കയ്യിലെത്തുകയായിരുന്നു. ഏറെ വൈകാതെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ (4 പന്തില്‍ 4) റിങ്കു സിങ്ങിന്റെ കയ്യില്‍ എത്തിച്ച് രണ്ടാം വിക്കറ്റും അര്‍ഷ്ദീപ് സ്വന്തമാക്കി.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ അര്‍ഷ്ദീപ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ്വേന്ദ്ര ചഹലിനെ മറികടന്നാണ് അര്‍ദീപ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 61 – 97*
യൂസ്വേന്ദ്ര ചഹല്‍ – 80 – 96
ഭുവനേശ്വര്‍ കുമാര്‍ – 87 – 90
ജസ്പ്രീത് ബുംറ – 69 – 89
ഹര്‍ദിക് പാണ്ഡ്യ – 97 – 89
ആര്‍. അശ്വിന്‍ – 65 – 72
നിലവില്‍ മത്സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്
Content Highlight: Arshdeep Singh In Great Record Achievement In T-20i For India