2025 IPL
ചെന്നൈക്ക് നിര്‍ണായകം; ധോണിയുടെ തട്ടകത്തില്‍ ടോസ് നേടി പഞ്ചാബ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 30, 02:08 pm
Wednesday, 30th April 2025, 7:38 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായ സൂപ്പര്‍ കിങ്‌സിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ഐ.പി.എല്ലില്‍ ധോണിയുടെ കീഴില്‍ അഞ്ച് തവണ ജേതാക്കളായ ടീമിന് ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണുള്ളത്. അതേസമയം ശ്രേയസ് അയ്യരിന്റെ പഞ്ചാബ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞച് വിജയം നേടി അഞ്ചാം സ്ഥാനത്താണ്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ പതിനെട്ടാം സീസണില്‍ ഒരു കാലത്തുമില്ലാത്ത വിധം മോശം ഫോമിലൂടെയാണ് ടീം കടന്നു പോവുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരണ

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, മാര്‍ക്കോ യാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, സൂര്യാന്‍ഷ് ഷെഡ്ജ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്

Content Highlight: IPL 2025: CSK VS PBKS: Live Match Update