ലിയോയിലെ ഹറോള്‍ഡ് ദാസ്; അര്‍ജുന്‍ സര്‍ജക്കൊപ്പം ബാബു ആന്റണിയും
Film News
ലിയോയിലെ ഹറോള്‍ഡ് ദാസ്; അര്‍ജുന്‍ സര്‍ജക്കൊപ്പം ബാബു ആന്റണിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 5:27 pm

ആക്ഷന്‍ കിങ് അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ലിയോ സിനിമയിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ റിലീസ് ചെയ്തു. ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് താരം എത്തുന്നത്. വീഡിയോയില്‍ അര്‍ജുനൊപ്പം ബാബു ആന്റണിയേയും കാണാം.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. കേരളത്തില്‍ ഇതുവരെ കാണാത്ത തിയേറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. 65 ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Arjun’s character intro video from the movie Leo was released on his birthday