national news
ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തിയ പിണറായി വിജയനില്‍ കേരളം വീണ്ടും വിശ്വാസമര്‍പ്പിച്ചു; അഭിനന്ദനവുമായി കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 02, 09:55 am
Sunday, 2nd May 2021, 3:25 pm

ന്യൂദല്‍ഹി: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിനന്ദനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നേറുന്നത്. 41 സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറ്റം. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍.ഡി.എയ്ക്ക് മുന്നേറ്റം നടത്താനാകുന്നില്ല.