കൊച്ചി: എമ്പുരാന് സംഭവിച്ച 24 വെട്ട് കേരളത്തിനേറ്റ വെട്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് ടി.വിയില്‍ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ഐ.എയുടെ പേര് ഉച്ചരിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുന്നു. നെയിം പ്ലേറ്റുകളുള്ള ഭാഗം കട്ട് ചെയ്യുന്നു. വില്ലന്റെ പേര് ബജ്‌റംഗിയെന്നത് ബല്‍ദേവെന്നാക്കുന്നു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാറ്റുന്നു, മതചിഹ്നങ്ങള്‍ മാറ്റുന്നു, ഈ നിലയക്ക് വളരെ കൃത്യമായ വെട്ടാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വെട്ടെല്ലാം സ്വമേധയാ എമ്പുരാന്‍ ടീം വെട്ടിമാറ്റിയതാണെന്ന് വിശ്വസിക്കാന്‍ തക്ക വിഡ്ഢിത്തമുള്ള ആളല്ല താനെന്നും ആരോ അണിയറയില്‍ നിന്നും നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ 24 വെട്ടുകളും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഇത്തരത്തിലുള്ള നിര്‍ദേശം കൊടുത്തതെന്ന് പ്രത്യക്ഷമല്ലെന്നും അണിയറയില്‍ നിന്നും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടാക്കിക്കൊണ്ട് ഒരു സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ കത്തിവെച്ച് നശിപ്പിച്ചിരിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കേവലമൊരു മുന്നറിയിപ്പായി മാത്രം കാണാന്‍ കഴിയില്ലെന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തുഷാര്‍ ഗാന്ധി സംഘപരിവാറിനെതിരെ പ്രസംഗിച്ചപ്പോഴാണ് അദ്ദേഹത്തിനെതിരെ ഭീഷണിയുമായി ചിലര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തുഷാര്‍ ഗാന്ധിയെ വളഞ്ഞതും മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതും ചെറിയ ആള്‍ക്കൂട്ടമാണെങ്കില്‍ കൂടിയും അത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിരുന്നുവെന്നും അതാണ് ആ വിപത്താണ് കേരളം നിലവില്‍ സാക്ഷ്യം വഹിക്കുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അധികാരികള്‍ സെന്‍സറിങ്ങിന് പിന്നിലുണ്ടായിരുന്നുവെന്നത് തെളിയിക്കാന്‍ കഴിയില്ലെന്നും അവിടെ പ്രവര്‍ത്തിച്ചത് ഫാസിസമാണതെന്നും ആള്‍ക്കൂട്ട ഭീതി സൃഷ്ടിച്ചാണ് ഫാസിസം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സറിങ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് ആള്‍ക്കൂട്ടമാണെന്നും അതിന് പിന്നിലെ വലിയ അധികാര ശക്തിയാണെന്നും അവരാണ് ആള്‍ക്കൂട്ടത്തെ ഇറക്കി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ അധികാര ശക്തി ഏത് അറ്റം വരെ പോകുമെന്നും ഭീഷണിപ്പെടുത്തുമെന്നും മുഖ്യമന്ത്രിമാരെ വരെ ജയിലിലാക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Empuran’s 24th blow was inflicted on Kerala; Unni Balakrishnan