Entertainment
എന്റെ ആദ്യത്തെ ഷോര്‍ട് ഫിലിം ഷെയര്‍ ചെയ്തവരില്‍ ഐശ്വര്യ റായ്‌യും ഉണ്ടായിരുന്നു, പക്ഷേ... ബേസില്‍ ജോസഫ്

മലയാളസിനിമയില്‍ ഇന്ന് മിനിമം ഗ്യാരന്റിയുള്ള നടന്മാരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ബേസില്‍ സംവിധായകനായി മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബേസില്‍ ജാന്‍ ഏ മന്‍ എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.

ഷോര്‍ട് ഫിലിമുകളിലൂടെയാണ് ബേസിലിന് സിനിമയിലേക്ക് എന്‍ട്രി ലഭിക്കുന്നത്. ആദ്യ ഷോര്‍ട് ഫിലിമിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. ആദ്യത്തെ ഷോര്‍ട് ഫിലിം കേരളത്തില്‍ അത്യാവശ്യം നല്ല രീതിയില്‍ ഹിറ്റായെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. അതിന്റെ ലിങ്ക് താന്‍ അന്നത്തെ ടോപ് നടന്മാരില്‍ പലര്‍ക്കും അയച്ചെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

പലരും ഷോര്‍ട് ഫിലിം ഷെയര്‍ ചെയ്‌തെന്നും ഐശ്വര്യ റായ്‌യും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും ബേസില്‍ ജോസഫ് പറഞ്ഞു. എന്നാല്‍ അത് ഐശ്വര്യ റായ്‌യുടെ ഫേക്ക് അക്കൗണ്ടാണെന്ന് മനസിലായെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഷോര്‍ട് ഫിലിം ചെയ്യാന്‍ ഐശ്വര്യ റായ് എന്തിന് ഷെയര്‍ ചെയ്യണമെന്ന് ചിന്തിച്ചെന്നും ബേസില്‍ പറഞ്ഞു.

അജു വര്‍ഗീസ് തന്റെ ഷോര്‍ട് ഫിലിം വിനീത് ശ്രീനിവാസന് കാണിച്ചുകൊടുത്തെന്നും അത് കണ്ട് വിനീത് തന്നെ വിളിച്ചെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട് ഫിലിം ഇഷ്ടമായെന്ന് വിനീത് പറഞ്ഞെന്നും അസിസ്റ്റന്റാക്കാമോ എന്ന് താന്‍ വിനീതിനോട് ചോദിച്ചെന്നും ബേസില്‍ പറഞ്ഞു. വിളിക്കാമെന്ന് അറിയിച്ച് വിനീത് ഫോണ്‍ കട്ട് ചെയ്‌തെന്നും അടുത്ത സിനിമയിലേക്ക് തന്നെ വിളിച്ചെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. സിനിമ ഉലകത്തോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘എന്റെ ആദ്യത്തെ ഷോര്‍ട് ഫിലിം പ്രിയംവദ കാതരയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അന്ന് ടോപ്പില്‍ നിന്നിരുന്ന പല നടന്മാര്‍ക്കും അതിന്റെ ലിങ്ക് അയച്ചുകൊടുത്തു. യൂട്യൂബില്‍ അത് ഹിറ്റായിരുന്നു. പല സെലിബ്രിറ്റികളും ഷോര്‍ട് ഫിലിം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഐശ്വര്യ റായ്‌യും അക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ അത് ഐശ്വര്യ റായ്‌യുടെ ഫേക്ക് അക്കൗണ്ടായിരുന്നു. അല്ലാതെ എന്റെ ഷോര്‍ട് ഫിലിം എന്തിനാ ഐശ്വര്യ റായ് ഷെയര്‍ ചെയ്യുന്നതെന്ന് ആലോചിച്ചു. അജു വര്‍ഗീസ് ഷോര്‍ട് ഫിലിം കണ്ടിട്ട് എന്റെ നമ്പര്‍ വിനീത് ശ്രീനിവാസന് കൊടുത്തു. ഷോര്‍ട് ഫിലിം കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് വിനീത് എന്നെ വിളിച്ച് പറഞ്ഞു. അടുത്ത പടത്തില്‍ എന്നെ അസിസ്റ്റന്റാക്കുമോ എന്ന് ചോദിച്ചു. ‘പുതിയ പ്രൊജക്ട് കമ്മിറ്റ് ചെയ്തിട്ടില്ല. ആകുമ്പോള്‍ അറിയിക്കാം’ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph saying Aishwarya Rai shared his first Short Film