മാധ്യമപ്രവര്‍ത്തകരുടെ രാജി: സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കെജരിവാള്‍
national news
മാധ്യമപ്രവര്‍ത്തകരുടെ രാജി: സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കെജരിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 5:55 pm

ന്യൂദല്‍ഹി: എ.ബി.പി ന്യൂസ് ചാനലില്‍ നിന്നും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ രാജി വെച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കെജരിവാള്‍ ആരോപിച്ചു.

സ്വതന്ത്രമാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ജീവനാഡി. എന്നാല്‍ സ്വതന്ത്രമാധ്യമങ്ങളെ ഇല്ലാതാക്കുമെന്ന വാശിയിലാണ് മോദി സര്‍ക്കാര്‍. രണ്ടുദിവസത്തിനുള്ളില്‍ രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എ.ബി.പി ന്യൂസില്‍നിന്ന് രാജിവച്ചത് ഇതിനുള്ള തെളിവാണ്. മാധ്യമങ്ങള്‍ ഉണര്‍ന്നേ മതിയാകൂ. അല്ലാത്തപക്ഷം ഏറെ വൈകിപ്പോകും. കെജരിവാള്‍ പറഞ്ഞു.


Read:  A.M.M.Aയുടെ പിന്തുണ തനിക്കാവശ്യമില്ല; ഹര്‍ജിയില്‍ നടിമാര്‍ കക്ഷിചേരേണ്ടതില്ലെന്നും ആക്രമണത്തെ അതിജീവിച്ച നടി


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മിലിന്ദ് ഖണ്ടേക്കര്‍, പുണ്യ പ്രസൂണ്‍ ബാജ്പെയ് എന്നിവരാണ് രാജിവെച്ചത്. എ.ബി.പി ന്യൂസിന്റെ ചീഫ് എഡിറ്ററാണ് ഖണ്ടേക്കര്‍. എ.ബി.പിയിലെ ജനപ്രിയ പരിപാടി മാസ്റ്റര്‍ സ്ട്രോക്കിന്റെ അവതാരകനാണ് പുണ്യ പ്രസൂണ്‍. മോദിക്കെതിരെയും ബി.ജെ.പിക്കെതിരേയും വാര്‍ത്ത നല്‍കിയതില്‍ മാനേജ്മെന്റില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ഇരുവരുടേയും രാജി എന്ന് എ.ബി.പി ന്യൂസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം മോദി നടത്തിയ ഒരു പരിപാടിയുടെ തട്ടിപ്പ് പൊളിച്ചടുക്കിയതാണ്, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പിയുടെ ശത്രുത കൂടാന്‍ കാരണം. കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയില്‍ അത്തച്ചക്ക കൃഷി നടത്തി തന്റെ വരുമാനം ഇരട്ടിയായതായി ചന്ദ്രമണി കൗശിക്ക് എന്ന യുവതി മോദിയോട് പറയുന്നത് ചിത്രീകരിച്ചിരുന്നു.


Read:  കേരളത്തിന്റെ പാതയ്ക്ക് പാരവെക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം; രൂക്ഷ വിമര്‍ശനവുമായി പിണറായി


ഇത് വ്യാജവാര്‍ത്തയാണെന്നും, സ്ത്രീയെ നേരത്തെ പഠിപ്പിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നും മാസ്റ്റര്‍ സ്ട്രോക്ക് പരിപാടിയിലൂടെ പുറത്തുകൊണ്ട് വന്നതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ഈ പരിപാടിക്ക് വലിയ ശ്രദ്ധ കിട്ടുകയും, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ബി.ജെ.പി നേതാക്കളായ നിര്‍മ്മല സീതാരാമനും, രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോറും വലിയ വിമര്‍ശനങ്ങളാണ് പരിപാടിക്കെതിരെ നടത്തിയത്. തുടര്‍ന്ന് മാസ്റ്റര്‍ സ്ട്രോക്ക് പരിപാടി നടക്കുമ്പോഴെല്ലാം ഉപഭോക്താക്കള്‍ക്ക് തടസ്സം നേരിട്ടിരുന്നു. ഈ പരിപാടി നടക്കുമ്പോള്‍ ടാറ്റ സ്‌കൈ, എയര്‍ട്ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ സേവനം നിര്‍ത്തിയതായാണ് ട്വീറ്റുകള്‍. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ രാജി.