അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ സെഞ്ച്വറിയടിച്ച് താരമായിരിക്കുകയാണ് മുന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം.
കോഹ്‌ലിയുടെ ഈ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നതിനിടെ താരത്തിന്റെ പങ്കാളി അനുഷ്‌ക ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇതിനിടയില്‍ ശ്രദ്ധനേടുന്നത്.
അസുഖ ബാധിതനായിട്ടും കോഹ്‌ലി ശാന്തനായി കളിക്കുന്നുവെന്നും, അദ്ദേഹം എപ്പോഴും തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നുമാണ് ലവ് ഇമോജിയോട് കൂടെ അനുഷ്‌ക ഷെയര്‍ ചെയ്ത കുറിപ്പ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അനുഷ്‌കയുടെ പ്രതികരണം.
Anushka Sharma’s Instagram story. pic.twitter.com/Pb7HYTLcDx
— Mufaddal Vohra (@mufaddal_vohra) March 12, 2023
സെഞ്ച്വറിയടിച്ചതിന് ശേഷം ബാറ്റുയര്‍ത്തി കോഹ്‌ലി തിരിഞ്ഞുനടക്കുമ്പോള്‍ പുറകില്‍ നിന്ന് കോഹ്‌ലിയെ നോക്കി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കയ്യടിക്കുന്ന ചിത്രവും ഇത്തരത്തില്‍ തന്നെ നെറ്റിസെണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
241 പന്തുകളില്‍ നിന്നാണ് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം. ഇതോടെ കരിയറിലെ 75ാം സെഞ്ച്വറിയാണ് താരം നേടിയിരിക്കുന്നത്. അഞ്ച് ഫോറുകള്‍ പറത്തിയാണ് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുള്ള താരത്തിന്റെ 28ാം സെഞ്ച്വറി കൂടിയാണിത്.
What a pic – Steve Smith appreciating Virat Kohli. pic.twitter.com/idEsbj5Wkt
— Johns. (@CricCrazyJohns) March 12, 2023
2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു വിരാടിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.
Picture of the day – King Kohli. pic.twitter.com/9HKH12t5qo
— Johns. (@CricCrazyJohns) March 12, 2023