Advertisement
Entertainment
'എന്റെ നാട് വയനാടാണ്'; വയനാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ യൂട്യൂബ് ചാനലുമായി അനു സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Apr 28, 05:31 am
Tuesday, 28th April 2020, 11:01 am

കോഴിക്കോട്: പുതിയ യൂട്യൂബ് ചാനലുമായി നടി അനു സിത്താര. വയനാട്ടിലെ കലാകരന്മാരെ പരിചയപ്പെടുത്താനും വയനാട്ടിലെ ഭംഗിയുള്ള സ്ഥലങ്ങള്‍ പരിചയപ്പെടുത്താനുമാണ് താന്‍ ചാനലിലൂടെ ഉദ്ദേശിക്കുന്നതെന്ന് അനു പറയുന്നു.

” എന്റെ നാട് വയനാടാണ്. വയനാട്ടില്‍ ഒരുപാട് നല്ല കലാകരന്മാരുണ്ട്. അവരെയൊക്കെ പരിചയപ്പെടുത്താനും ഒപ്പം ഭംഗിയുള്ള സ്ഥലങ്ങളുമുണ്ട്. ട്രാവലിങ് വിശേഷങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള യൂട്യൂബ് ചാനലാണ്,” അനു സിത്താര പറഞ്ഞു.

വ്യത്യസ്തമായ സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് പിന്നീട് അറിയിക്കാമെന്നും എല്ലാവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അനു സിത്താര വീഡിയോവില്‍ പറയുന്നുണ്ട്.
അനു സിതാര എന്ന പേരില്‍ തന്നെയാണ് യൂട്യൂബ് ചാനലും.

ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുള്ള നൃത്ത വീഡിയോകള്‍ അനുസിത്താര സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മികച്ച സ്വീകരണമാണ് നടിയുടെ നൃത്ത വീഡിയോകള്‍ക്ക് ലഭിക്കാറുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.