ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേര്‍ന്ന് തിരക്കഥയെഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് വരാനിരിക്കുന്ന ആക്ഷന്‍ ഴോണര്‍ ചിത്രമാണ് ദാവീദ്. ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.
ആഷിഖ് അബു എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ദാവീദിനായി വലിയ രീതിയില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റണി നടത്തിയിരുന്നു. ദാവീദ് എന്ന സിനിമയെ കുറിച്ച് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ആന്റണി വര്‍ഗീസ്.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി ഒരു സമയം കഴിഞ്ഞപ്പോള്‍ സിനിമ ചെയ്യേണ്ട എന്ന് തോന്നിപ്പോയെന്ന് ആന്റണി പറയുന്നു. സിനിമക്കായി ഡയറ്റും ജിമ്മും ബോക്‌സിങ് പ്രാക്ടീസുമെല്ലാം ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇടക്ക് അതെല്ലാം നിര്‍ത്തി ഓടിപ്പോകാന്‍ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയോട് അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് അത് കംപ്ലീറ്റ് ചെയ്തതെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
‘ഒരു സമയം ആയപ്പോള്‍ ദാവീദ് എന്ന സിനിമ അയ്യോ ചെയ്യണ്ടായിരുന്നു എന്ന് തോന്നിപോയി. ഡയറ്റും എല്ലാം നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ശ്രദ്ധ മാറാന്‍ വേണ്ടി പല കാര്യങ്ങളും വരുമല്ലോ. ഇടക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ തോന്നും, രണ്ടു ദിവസം റസ്റ്റ് എടുത്താലോ എന്ന ആലോചനയെല്ലാം വരും. പക്ഷെ ഈ രണ്ട് ദിവസം റെസ്റ്റ് എടുത്താല്‍ പണി പാളും.
ചില സമയത്ത് നമുക്ക് എല്ലാം നിര്‍ത്തി ഓടിപ്പോയാലോ എന്നുവരെ തോന്നിപോകും. അപ്പോഴും സിനിമ സിനിമ എന്നുള്ള സെറ്റപ്പില്‍ മനസ് മാറാതെ നില്‍ക്കും. അങ്ങനെ ആ സിനിമ ഞാന്‍ കംപ്ലീറ്റ് ചെയ്തു,’ ആന്റണി വര്‍ഗീസ് പറയുന്നു.
Content Highlight: Antony Varghese talks about Daveed movie