കാലാവധി പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ചു; കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവെച്ചു. രണ്ട് പേരും ഇന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. മുന്നണിയിലെ തീരുമാനപ്രകാരമാണ് രണ്ട് പേരും രാജിവെച്ചത്.
ഒരു എം.എല്‍.എ മാത്രമുള്ള ചില പാര്‍ട്ടികള്‍ക്ക് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവും ഐ.എന്‍.എല്ലില്‍ നിന്ന് അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്.
ഇരുവര്‍ക്കും പകരം ഇനി കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ കെ.ബി. ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ ഏക എം.എല്‍.എ കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും യഥാക്രമം മന്ത്രി സഭയിലെത്തുക.
സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രസ്മസ് കേക്കുമായി കുടുംബത്തോടൊപ്പമാണ് ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് നല്‍കിയത്.
content highlights: Anthony Raju and Ahmed Devarkov also resigned after completing their terms; Ganesh Pally and Ganesh Kumar to the Cabinet