Advertisement
Entertainment news
വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ മറ്റൊരു മനോഹരഗാനം; അജയ് വാസുദേവ് - കുഞ്ചാക്കോ ബോബന്‍ ചിത്രം 'പകലും പാതിരാവും' ആദ്യ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 25, 06:17 am
Saturday, 25th December 2021, 11:47 am

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്റ്റീഫന്‍ ദേവസിയുടെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.

നിഷാദ് കോയയുടെ തിരകഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചക്കോ ബോബന്‍, രജിഷ വിജയന്‍, മനോജ്.കെ.യു ( തിങ്കളാഴ്ച്ച നിശ്ചയം) സീത,തമിഴ് ( ജയ് ഭീം ) തുടങ്ങിയവര്‍ ആണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, സൗണ്ട് മിക്‌സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍

വരികള്‍ സേജഷ് ഹരി, ക്യാമറ ഫായിസ് സിദ്ധീഖ്, എഡിറ്റര്‍ റിയാസ് ബദര്‍, ആര്‍ട് ജോസഫ് നെല്ലിക്കല്‍, മേക്ക്അപ് ജയന്‍, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണന്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Another beautiful song in the voice of Vijay Yesudas; Ajay Vasudev – Kunchacko Boban movie ‘Pakalum Pathiravum’ first song released