ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ അവന് യോഗ്യതയുണ്ട്, പക്ഷെ...; പ്രസ്താവനയുമായി അനില്‍ കുംബ്ലെ
Sports News
ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ അവന് യോഗ്യതയുണ്ട്, പക്ഷെ...; പ്രസ്താവനയുമായി അനില്‍ കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 3:16 pm

ടി-20 ലോകകപ്പില്‍ പതിന്‍ മടങ്ങ് ആവേശത്തോടെ നടക്കുകയാണ്. ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 15ന് കാനഡയോടാണ്. ഫ്‌ളോറിഡയിലെ സന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. എന്നാല്‍ ജൂണ്‍ അവസാനത്തോടെ മുന്‍ താരം ബി.സി.സിയുമായുള്ള കരാര്‍ അവസാനിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പല മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഗൗതം ഗംഭീറിനെ പിന്തുണച്ചിരുന്നു.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയും ഗംഭീറിനെ ഇന്ത്യയുടെ ഹെഡ് കോച്ചാവാന്‍ പരിഗണിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ഗൗതം ഗംഭീറിന് ആവശ്യമായ യോഗ്യതകള്‍ ഉണ്ടെങ്കിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ നേതൃത്വം പോലെയല്ല ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിന് വ്യത്യസ്തമായ വൈദഗ്ധ്യം ആവശ്യമാണ്.

അവന്‍ തീര്‍ച്ചയായും കഴിവുള്ളവനാണ്. അതിനാല്‍, റോളില്‍ സ്ഥിരമാകാനും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പൂര്‍ണ്ണമായും പൊരുത്തപ്പെടാനും അദ്ദേഹത്തിന് സമയം ആവശ്യമാണ്,’സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കുംബ്ലെ പറഞ്ഞു.

Content Highlight: Anil Kumble Talking About Gautham Gambhir