Advertisement
Daily News
ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആഞ്ചലാ മെര്‍ക്കെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 06, 04:46 pm
Tuesday, 6th December 2016, 10:16 pm

മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളില്ലാം നിരോധിക്കുമെന്നും മെര്‍ക്കല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.


ജര്‍മ്മനി: ജര്‍മ്മനിയില്‍ ബുര്‍ഖ (മുഖാവരണം) നിരോധിക്കണമെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി യോഗത്തില്‍ നേതാക്കളെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് അവരുടെ പ്രസ്താവന.

മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളില്ലാം നിരോധിക്കുമെന്നും മെര്‍ക്കല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 10 ലക്ഷം മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെര്‍ക്കല്‍. പുതിയ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ കോടതി മുറികളിലും ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും മുഖം മറയ്ക്കുന്നത് ശിക്ഷലഭിക്കത്തക്ക കുറ്റമായിമാറും.

നേരത്തെ മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയില്‍ അഭയം നല്‍കാനുള്ള മെര്‍ക്കലിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അവരുടെ പുതിയ പ്രസ്താവന ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ പ്രീണിപ്പിനാണ് പുതിയ നടപടിയെന്നും ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സും നെതര്‍ലാന്റ്‌സും ഇതിനോടകം തന്നെ ബുര്‍ഖ നിരോധനം ഭാഗികമായ ഏര്‍പ്പെടുത്തിയിട്ടുണ്ട്.