നേര് ഒരു പ്രേക്ഷക എന്ന രീതിയിൽ ആസ്വദിക്കാൻ പറ്റിയിട്ടില്ല; സിനിമയെന്നെ വൈകാരികമായി ബാധിച്ചു: അനശ്വര രാജൻ
Film News
നേര് ഒരു പ്രേക്ഷക എന്ന രീതിയിൽ ആസ്വദിക്കാൻ പറ്റിയിട്ടില്ല; സിനിമയെന്നെ വൈകാരികമായി ബാധിച്ചു: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th December 2023, 5:14 pm

നേര് സിനിമ തനിക്ക് ഒരു പ്രേക്ഷക എന്ന രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന് അനശ്വര രാജൻ. സിനിമയിലെ ഒരു കഥാപാത്രം അവതരിപ്പിച്ച ഒരാളായിട്ടാണ് താൻ സിനിമ കണ്ടതെന്ന് അനശ്വര പറയുന്നുണ്ട്. പ്രേക്ഷക എന്ന രീതിയിൽ ആസ്വദിക്കണമെങ്കിൽ രണ്ടാമത് ഒന്നുകൂടെ പടം കാണണമെന്നും അനശ്വര കൂട്ടിച്ചേർത്തു. പക്ഷെ നേര് തന്നെ വൈകാരികമായി ബാധിച്ചെന്ന് അനശ്വര ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘നേര് ഒരു പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. കഥാപാത്രം അവതരിപ്പിച്ച ഒരാളായിട്ടാണ് പടം കണ്ടത്. അതുപോലെ ഒരു മൂവിയിൽ ഇൻവോൾവ്ഡ് ആയിട്ടുള്ള ഒരാളായാണ് അത് കണ്ടത്. പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യണമെങ്കിൽ എനിക്ക് ഒന്നുകൂടി കാണേണ്ടിയിരിക്കുന്നു.

ഒരു സിനിമ രണ്ടാമതും കാണുമ്പോഴാണ് നമുക്ക് പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റുക. എനിക്ക് തോന്നുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കണ്ടാൽ മാത്രമേ ഒരു പ്രേക്ഷക എന്ന രീതിയിൽ എനിക്ക് സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. പക്ഷേ എന്നിരുന്നാലും എന്നെ ഇമോഷണലി ഹുക്ക് ചെയ്ത് ഒരു സിനിമയാണ് എന്നെനിക്ക് പറയാം. അങ്ങനെയൊരു സിനിമയാണ് നേര്,’ അനശ്വര രാജൻ പറഞ്ഞു.

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ തിയേറ്ററുകളിൽ കയ്യടി നേടുകയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

 

Content Highlight: Anaswara Rajan said that it was not possible to enjoy as an audience